കൊച്ചി കാൻസർ സെൻ്ററിൽ അമിനിറ്റി സെൻ്റർ നിർമ്മിക്കും ; 11.34 കോടി രൂപയുടെ പദ്ധതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി കാൻസർ സെൻ്ററിൽ പുതിയ അമിനിറ്റി സെൻ്റർ കൂടി നിർമ്മിക്കും. കാൻസർ സെൻ്ററിൽ ചികിത്സക്കെത്തുന്ന രോഗികളുടേയും കൂട്ടിരുപ്പ്കാരുടേയും വിശ്രമത്തിനും താമസത്തിനും സൗകര്യമൊരുക്കാനാണ് അമിനിറ്റി സെൻ്റർ നിർമ്മിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പദ്ധതിക്കായി ബി.പി. സി.എൽ 11.34 കോടി രൂപ സി.എസ്.ആർ ഫണ്ടിൽ നിന്ന് അനുവദിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തിയാക്കുന്ന കാൻസർ സെൻ്ററിലെ സൗകര്യങ്ങൾ വീണ്ടും വിപുലപ്പെടുത്തുന്നതാണ് അമിനിറ്റി സെൻ്റർ എന്നും മന്ത്രി പറഞ്ഞു. മധ്യകേരളത്തിലെ പ്രധാന കാൻസർ ചികിത്സാ കേന്ദ്രമായി മാറുന്ന കൊച്ചി കാൻസർ സെന്ററിൽ ചികിത്സ തേടി മറ്റ് ജില്ലകളിൽ നിന്ന് ഉൾപ്പെടെ എത്തുന്നവർക്ക് ആശ്വാസമേകുന്നതാണ് അമിനിറ്റി സെൻ്റർ. എ.സി, നോൺ എ.സി മുറികൾ, ഡോർമിറ്ററി എന്നിവയുൾപ്പെടെ 22000 ച അടി വിസ്തീർണ്ണമുണ്ടാകും സെൻ്ററിന്. 6 നിലകളിലായി 115 പേർക്ക് താമസ സൗകര്യമൊരുക്കാൻ കഴിയും. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ അനാസ്ഥയിൽ വിഡി സതീശനെതിരെ തുറന്നടിച്ച് പിണറായി വിജയൻ

0
തിരുവനന്തപുരം: കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ അനാസ്ഥയിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി...

ഗണേഷ് കുമാറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി സുകുമാരൻ നായർ

0
പെരുന്ന: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്ക്...

തലശ്ശേരിയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് എം രതീശൻ ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ നേതാവ്...

0
കണ്ണൂർ: തലശ്ശേരിയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് എം രതീശൻ ജീവനൊടുക്കിയ...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിൽ കേരളത്തിൽ തട്ടിപ്പ്

0
ഇടുക്കി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിൽ കേരളത്തിൽ തട്ടിപ്പ്. തട്ടിപ്പിനിരയായതോ...