അമേരിക്കയും ഇസ്രയേലും ലോക സമാധാനത്തിന് ഭീഷണി പ്രൊഫ : പിജെ കുര്യൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പരമാധികാര രാജ്യമായ ഇറാനിലേക്ക് കടന്നു കയറി പരമോന്നത നേതാവിനെ വധിക്കുകയും പിഞ്ചുകുഞ്ഞുങ്ങളടക്കം നിരവധിപ്പേരുടെ ജീവനെടുക്കുകയും ചെയ്ത നടപടി അങ്ങേയറ്റം കിരാതവും അപലപനീയവുമാണെന്ന് കെ.പി.സി.സി കോർകമ്മിറ്റി അംഗം പ്രൊഫ.പി.ജെ കുര്യൻ പറഞ്ഞു. അമേരിക്ക ഇസ്രയേൽ ഇറാൻ യുദ്ധം എത്രയും വേഗം അവസാനിപ്പിച്ച് ലോകത്ത് സമാധാനം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ സമാധാന സംഗമവും ദീപം തെളിയിക്കലും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ പ്രഖ്യാപിത ചേരിചേരാ നയത്തിൽ നിന്നും വ്യതിചലിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൺഡ് ട്രമ്പിനും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും മുന്നിൽ മുട്ടിലിഴയുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യൻ ജനതക്ക് അപമാനമാണെന്നും പ്രൊഫ.പി ജെ കുര്യൻ പറഞ്ഞു. യുദ്ധ സാഹചര്യം രൂക്ഷമായാൽ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കേരളീയരടക്കമുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് യുദ്ധകാലടിസ്ഥാനത്തിൽ സന്നാഹങ്ങൾ ഒരുക്കണമെന്ന് പ്രൊഫ. പി.ജെ കുര്യൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം ആന്റോ ആന്റണി എം.പി യുദ്ധവിരുദ്ധ സന്ദേശം നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പി.മോഹൻരാജ്, പഴകുളം മധു, മാലേത്ത് സരളാദേവി, നേതാക്കളായ ജോർജ്ജ് മാമ്മൻ കൊണ്ടുർ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, കെ ജാസിംകുട്ടി, എലിസബത്ത് അബു, സിന്ധു അനിൽ, ലാലു ജോൺ, ഷാം കുരുവിള, ഡി.എൻ ത്രിദീപ്, ജെറി മാത്യു സാം, അബ്ദുൾ കലാം ആസാദ്, പി കെ മോഹൻരാജ്,
സക്കറിയ വർഗ്ഗീസ്, റോജി പോൾ ദാനിയേൽ, രജനി പ്രദീപ്, ശ്യാം എസ് കോന്നി,
അലൻ ജിയോ മൈക്കിൾ, പി കെ ഇക്ബാൽ, അജിത് മണ്ണിൽ, റെനീസ് മുഹമ്മദ്,
നാസർ തോണ്ടമണ്ണിൽ, പി കെ ഗോപി, ജയിംസ് കീക്കരിക്കാട്ട്, സി കെ അർജുനൻ,
സജി അലക്സാണ്ടർ, സജിനി മോഹൻ, അംബിക വേണു, എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...