രഹസ്യം ചോർത്തുമെന്ന് അമേരിക്ക ; ബലൂൺ തകർത്തതോടെ കടുപ്പിച്ച് ചൈന

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ : അതിർത്തി കടന്നു പറന്ന കൂറ്റൻ ചൈനീസ് ബലൂൺ മിസൈൽ അയച്ച് തകർത്ത് കടലിൽ വീഴ്ത്തിയ അമേരിക്കൻ നടപടിക്കെതിരെ ചൈന. ബലൂൺ വീഴ്ത്തിയത് അന്താരാഷ്ട്ര മര്യാദയുടെ ലംഘനമാണെന്നും അതിരുവിട്ട പ്രതികരണമാണ് അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ചൈന പ്രതികരിച്ചു. ഇക്കാര്യത്തിൽ ഉചിതമായ മറുപടി അമേരിക്കയ്ക്ക് നൽകുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രഹസ്യം ചോർത്താൻ ചൈന അയച്ച ചാര ബലൂണ് വെടിവെച്ചിട്ടതെന്ന നിഗമനത്തിലാണ് അമേരിക്ക. ബലൂൺ തകർത്തതിന് ഉചിതമായ മറുപടി നൽകുമെന്ന് ചൈന പ്രഖ്യാപിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി.

മൂന്നു ലോറികളുടെ വലുപ്പമുള്ള കൂറ്റൻ ബലൂൺ, കാലാവസ്ഥ പഠനത്തിനുള്ള സിവിലിയൻ എയർഷിപ്പ് വഴിതെറ്റി പറന്നതെന്നാണ് ചൈന വിശദീകരിക്കുന്നത്. എന്നാൽ ആണവായുധ കേന്ദ്രങ്ങൾക്ക് മുകളിലൂടെ അടക്കം പറന്ന ബലൂൺ രഹസ്യം ചോർത്താൻ ചൈന മനഃപൂർവം അയച്ചതെന്നാണ് അമേരിക്കയുടെ വാദം. ജനുവരി 28 ന് അലാസ്ക സംസ്ഥാനത്തിന് മുകളിൽ പ്രത്യക്ഷപ്പെട്ട ചൈനീസ് ബലൂൺ അന്ന് മുതൽ പെന്റഗൻറെ നിരീക്ഷണത്തിലായിരുന്നു. സൗത്ത് കാരലൈന തീരത്തു നിന്നും ആറു നോട്ടിക്കൽ മൈൽ അകലെ സമുദ്രത്തിന് മുകളിൽ എത്തിയപ്പോഴാണ് അമേരിക്ക ബലൂൺ വീഴ്ത്തിയത്.

ചൈനീസ് ചാര ബലൂൺ അമേരിക്ക വെടിവെച്ച് വീഴ്ത്തി
വിർജീനിയയിലെ വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന എഫ്-22 പോർ വിമാനം 58,000 അടി മുകളിൽ വച്ച് എഐഎം-9എക്സ് സൈഡ്‌വിൻഡെർ മിസൈൽ ഉപയോഗിച്ചാണ് ബലൂൺ തകർത്തത്. പ്രസിഡന്റ് ജോ ബൈഡനാണ് ജനങ്ങൾക്ക് അപായം ഉണ്ടാകാതെ ബലൂൺ വെടിവെച്ചിടാൻ നിർദേശം നൽകിയത്. കടലിൽ പത്തു കിലോമീറ്റർ ചുറ്റളവിൽ വീണ ബലൂൺ അവശിഷ്ടങ്ങൾ ഓരോന്നും മുങ്ങിയെടുത്തു പരിശോധിക്കാൻ വലിയ ഒരുക്കമാണ് അമേരിക്ക നടത്തിയിരിക്കുന്നത്. കപ്പലുകളും മുങ്ങൽ വിദഗ്ധരും രഹസ്യാന്വേഷണ ഔദ്യോഗസ്ഥരുമടക്കം വലിയ സംഘം സ്ഥലത്തുണ്ട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...