ആൻഡമാൻ നികോബാറിലെ നിരോധിത മേഖലയില്‍ പ്രവേശിച്ച യുഎസ് പൗരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പോര്‍ട്ട് ബ്ലെയര്‍: ആൻഡമാൻ നികോബാര്‍ ദ്വീപുകളിലെ നിരോധിത മേഖലയില്‍ അനധികൃതമായി പ്രവേശിച്ച യുഎസ് പൗരന്‍ അറസ്റ്റില്‍. വടക്കന്‍ സെന്റിനല്‍ ദ്വീപിലെ നിരോധിത ട്രൈബല്‍ റിസര്‍വ് ഏരിയയില്‍ കടന്നതിനാണ് മാര്‍ച്ച് 31-ാം തീയതി മൈഖാലിയോ വിക്ടറോവിച്ച് പോളിയാകോവ് എന്ന 24-കാരന്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. മാര്‍ച്ച് 26-ാം തീയതി ആൻഡമാൻ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിലെത്തിയ പോളിയാകോവ്, 29-ാം തീയതി കുര്‍മ ദേരാ ബീച്ചില്‍ നിന്ന് ബോട്ടിലാണ് നിരോധിത മേഖലയിലേക്ക് എത്തിയത്. ഇവിടെ ജീവിക്കുന്ന സെന്റിനെല്‍ ഗോത്രവിഭാഗക്കാര്‍ക്ക് നല്‍കാനായി ഒരു തേങ്ങയും ഒരു കോള കാനും കൈവശം കരുതിയിരുന്നെന്ന് പോലീസ് അറിയിച്ചു.

വടക്കന്‍ സെന്റിനല്‍ ദ്വീപിലെത്തിയ പോളിയാകോവ് ബൈനോക്കുലര്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും അവിടെ ആരെയും കാണാന്‍ കഴിഞ്ഞില്ല. ഒരു മണിക്കൂറോളം തീരത്ത് ചെലവഴിക്കുകയും ആരെങ്കിലും പരിസരത്തുണ്ടെങ്കില്‍ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി ചൂളമടിക്കുകയും ചെയ്തു. എന്നാല്‍ പ്രതികരണമൊന്നുമുണ്ടായില്ല. തീരത്തിറങ്ങി കഷ്ടിച്ച് അഞ്ചുമിനിറ്റോളം കഴിഞ്ഞ് തേങ്ങയും കോളയും അവിടെ ഉപേക്ഷിച്ച് പോളിയാകോവ് മടങ്ങുകയായിരുന്നു. അതിന് മുന്‍പായി അവിടെ നിന്ന് മണലിന്റെ സാമ്പിള്‍ ശേഖരിച്ച പോളിയാകോവ്, വീഡിയോയും ചിത്രീകരിച്ചുവെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

ഉച്ചയ്ക്ക് ഒരുമണിയോടെ തിരികെയാത്ര ആരംഭിച്ച പോളിയാകോവ്, വൈകിട്ട് ഏഴുമണിയോടെയാണ് കുര്‍മ ദേര ബീച്ചിലെത്തിയത്. അവിടെയുണ്ടായിരുന്ന പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ കാണുകയായിരുന്നു. ഇയാള്‍ എന്തിനാണ് റിസര്‍വ്ഡ് ട്രൈബല്‍ ഏരിയയില്‍ സന്ദര്‍ശനം നടത്തിയത് എന്നതിനെ കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഡിജിപി എച്ച്എസ് ധലിവാല്‍ പറഞ്ഞു. വിശദമായ അന്വേഷണത്തിന്റെ ഭാഗമായി നിലവില്‍ പോലീസ് കസ്റ്റഡിയിലാണ് പോളിയാകോവ് ഉള്ളത്. അതേസമയം ഇതാദ്യമായല്ല പോളിയാകോവ് ആൻഡമാൻ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ കൊല്ലം ഒക്‌ടോബര്‍ മാസത്തില്‍ പോര്‍ട്ട് ബ്ലെയറിലെത്തിയ ഇയാള്‍ ഇക്കൊല്ലം ജനുവരിയിലും ഇവിടെ എത്തിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊട്ടാരക്കരയിൽ 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വൻ എംഡിഎംഎ വേട്ട. ഓണവിപണി ലക്ഷ്യമിട്ട് എത്തിച്ച...

യുവതിയെ ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

0
കോഴിക്കോട്: തടമ്പാട്ടുതാഴത്ത് യുവതിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി....

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും ; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി...

0
ന്യൂഡൽഹി : രാജ്യതലസ്ഥാനം 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങുകൾക്ക്...

നടൻ വിക്രമിന് വനം വകുപ്പിന്‍റെ നോട്ടീസ് ; നടപടി സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ

0
ചെന്നൈ: സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ നടൻ വിക്രമിന് തമിഴ്നാട്‌ വനം...