വാഷിംഗ്ടൺ: ഇറാഖിലെ സംഘർഷത്തിന്റെ അടിസ്ഥാനത്തിൽ അമേരിക്ക കുവൈത്തിലേക്ക് കൂടുതൽ സൈന്യത്തെ അയക്കും. നാലായിരം സായുധ സൈനികരെയാണ് കുവൈത്തിൽ അധികമായി വിന്യസിക്കുക. ഇതിൽ അഞ്ഞൂറ് സൈനികർ കുവൈത്തിൽ എത്തി. കുവൈത്ത് ക്യാമ്പിലുള്ള അമേരിക്കൻ സൈനികരിൽ ഒരു വിഭാഗം ഇറാഖ് അതിർത്തിയിലേയ്ക്ക് നീങ്ങിയിട്ടുണ്ട്. ഇറാഖിലുള്ള അയ്യായിരം സൈനികർ ഉൾപ്പെടെ അറുപതിനായിരം സൈനികരെയാണ് അമേരിക്ക പശ്ചിമേഷ്യയിൽ വിന്യസിപ്പിച്ചിരിക്കുന്നത്.
ഇറാഖിലെ സംഘര്‍ഷം : കുവൈത്തിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാനൊരുങ്ങി അമേരിക്ക
RECENT NEWS
Advertisment