കഷ്ടപ്പെടുന്ന കുടുംബത്തെ സഹായിച്ച് ഇന്ത്യയിലെത്തിയ അമേരിക്കൻ യൂട്യൂബര്‍ സ്പീഡ്

For full experience, Download our mobile application:
Get it on Google Play

 ദില്ലി : ഇന്ത്യയിലെത്തിയ അമേരിക്കൻ യൂട്യൂബര്‍ സ്പീഡ് എന്ന ഡാറെൻ ജെയ്സൺ വാട്കിൻസിന്‍റെ വിവിധ വീഡിയോകളാണ് ഈ അടുത്ത ദിവസങ്ങളിലായി രാജ്യത്ത് വൈറലായിരിക്കുന്നത്. ഇന്ത്യ- പാക് മാച്ചുമായി ബന്ധപ്പെട്ടാണ് സ്പീഡ് ഇന്ത്യയിലെത്തിയതത്രേ. മുംബൈയില്‍ തെരുവുകളിലൂടെയെല്ലാം യാത്ര ചെയ്ത സ്പീഡിന്‍റെ- ഇവിടെ നിന്നുള്ള വീഡിയോകളെല്ലാം തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വലിയ രീതിയിലാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. യൂട്യൂബില്‍ മാത്രം 20 മില്യണ്‍ ( 2 കോടി) ഫോളോവേഴ്സാണ് സ്പീഡിനുള്ളത്. റാപ്പര്‍ എന്ന നിലയില്‍ കൂടി പ്രശസ്തനായ സ്പീഡിന് ഓൺലൈൻ ലോകത്ത് മാത്രമല്ല ഓഫ്ലൈനായും ആരാധകരേറെയാണ്.

ഇപ്പോഴിതാ സ്പീഡിന്‍റെ ഒരു ഇന്ത്യൻ വീഡിയോ കൂടി ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഈ വീഡിയോ പക്ഷേ സ്പീഡ് അല്ല അദ്ദേഹത്തിന്‍റെ ആരാധകരാണ് പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ദുരിതജീവിതം നയിക്കുന്നൊരു കുടുംബത്തെ സ്പീഡ് സാമ്പത്തികമായി സഹായിക്കുന്നതാണ് വീഡിയോയിലുള്ളത്. ഭര്‍ത്താവുപേക്ഷിച്ചുപോയൊരു സ്ത്രീയെ ആണ് വീഡിയോയില്‍ കാണുന്നത്. തെരുവിലൂടെ നടന്നു പോകുന്നതിനിടെ ഇവരുടെ ദുരിത ജീവിതം നേരിട്ടനുഭവിച്ചറിഞ്ഞതോടെ കയ്യിലുള്ള പണം അവര്‍ക്ക് നല്‍കാൻ തീരുമാനിക്കുകയായിരുന്നുവത്രേ സ്പീഡ്.

സ്പീഡ് കയ്യില്‍ നോട്ടുകള്‍ വെച്ച് കൊടുത്തതിന് പിന്നാലെ തന്നെ ദു:ഖം സഹിക്കാനാകാതെ സ്ത്രീ കരയുകയാണ്. ഇതോടെ സ്പീഡും വൈകാരികമായി ബാധിക്കുന്നത് വേര്‍തിരിച്ചറിയാം. തനിക്ക് എല്ലാം മനസിലാകും കരയരുത് എന്ന് പലവട്ടം സ്പീഡ് അവരോട് പറയുന്നുണ്ട്. അവരെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ കുഴഞ്ഞുപോവുകയാണ് സ്പീഡ്. കണ്ണീരിന് ഭാഷയില്ലെന്ന് പറയുന്നത് പോലെ അവര്‍ പറയുന്ന ആവലാതികളെല്ലാം സ്പീഡിന് മനസിലാകുന്നതായി നമുക്ക് തോന്നാം. നിങ്ങളും എന്നെ പോലെ തന്നെ എന്ന് സ്പീഡ് അവരോട് പറയുന്നുണ്ട്. ശേഷം കുട്ടികളെയെല്ലാം ചേര്‍ത്തുപിടിച്ച് ഊഷ്മളമായി അഭിവാദനം ചെയ്യുന്നു സ്പീഡ്. അദ്ദേഹത്തിന്‍റെ കരുണയ്ക്ക് കയ്യടിക്കുകയാണ് ആരാധകര്‍. തങ്ങള്‍ ശരിയായ മനുഷ്യനെ തന്നെയാണ് ആരാധിക്കുന്നതെന്നും സ്പീഡ് ഇത്തരത്തില്‍ നിരവധി പേരെ സഹായിക്കാറുണ്ടെന്നുമെല്ലാം ആരാധകര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം എഡിഷൻ ; പരിധി രണ്ട് കോടി രൂപയിൽ...

0
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ (കെഎഫ്‌സി) ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന...

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...