കോഴിക്കോട് : കോഴിക്കോട് താമരശ്ശേരി താലൂക്കിൽ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. മലയോര മേഖലയിൽ മഴ തുടരുന്ന സാഹചര്യത്തിലാണിത്.
കോടഞ്ചേരി വില്ലേജിലെ വെണ്ടേക്കും പൊയില്‍ കോളനിയിലെ എട്ട് കുടുംബങ്ങളെ വെണ്ടേക്കും പൊയില്‍ സംസ്‌ക്കാരിക നിലയത്തിലേക്ക് മാറ്റി താമസിപ്പിച്ചു. തിരുവമ്പാടി വില്ലേജിലെ മുത്തപ്പന്‍ പുഴയില്‍ നാല് കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. കിഴക്കോത്ത് വില്ലേജില്‍ രണ്ട് കുടുംബങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റി. താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാണ്.