അഗര്‍ത്തല : ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ട് റാലികളെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി 11.30ന് എം ബി ബി എയര്‍പോര്‍ട്ടില്‍ ഷാ ഇറങ്ങും. തിങ്കളാഴ്ച ഖോവായ് ജില്ലയിലെ ഖോവായ്, ദക്ഷിണ ത്രിപുര ജില്ലയിലെ ശാന്തിര്‍ ബസാര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികളില്‍ ഷാ പങ്കെടുക്കും.
കൂടാതെ തിങ്കളാഴ്ച അഗര്‍ത്തല നഗരത്തില്‍ നടക്കുന്ന റോഡ് ഷോയിലും കേന്ദ്രമന്ത്രി പങ്കെടുക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന റോഡ് ഷോ കണക്കിലെടുത്ത് തലസ്ഥാന നഗരിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജനുവരി അഞ്ചിന് ത്രിപുര സന്ദര്‍ശിച്ച് രണ്ട് രഥയാത്രകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഫെബ്രുവരി ഏഴിന് ത്രിപുരയില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്നും ബി ജെ പി വക്താക്കള്‍ പറഞ്ഞു. 60 അംഗ ത്രിപുര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 16ന് നടക്കും. ബിജെപി 55 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.