Tuesday, July 8, 2025 10:14 pm

ആദ്യ ആഡംബര ഇലക്ട്രിക് കാർ സ്വന്തമാക്കി അമിതാഭ് ബച്ചൻ

For full experience, Download our mobile application:
Get it on Google Play

ഇരുനൂറോളം സിനിമകളിലെ കരുത്തുറ്റ കഥാപാത്രങ്ങൾ, നിർമാതാവ്, അവതാരകൻ, ഗായകൻ എന്നിങ്ങനെ പല വേഷങ്ങളിൽ തിളങ്ങിയ നടന വൈഭവം അമിതാഭ് ബച്ചന്റെ എൺപത്തിരണ്ടാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. നൂറ്റാണ്ടിലെ മികച്ച നടൻ എന്ന് വിശേഷിപ്പിക്കുന്ന താരം പിറന്നാൾ ദിനത്തിൽ തന്റെ ഗാരിജിലേക്കു പുതിയൊരു ആഡംബര വാഹനം കൂടി കൂട്ടി ചേർത്തിരിക്കുന്നു. ബി എം ഡബ്ള്യു ഐ 7 ഇലക്ട്രിക് സെഡാനാണ് ബച്ചൻ ഏറ്റവുമൊടുവിൽ സ്വന്തമാക്കിയത്. ഏകദേശം 2.03 കോടി രൂപ ഐ 7 ഇ ഡ്രൈവ് 50 എം സ്പോട്ടിനു എക്സ് ഷോറൂം വില വരും.

ബി എം ഡബ്ള്യു ഐ 7 ഇലക്ട്രിക് സെഡാന്റെ പവർട്രെയിൻ ഓപ്ഷനുകളിലേക്കു വരികയാണെങ്കിൽ ഇരട്ട ഇലക്ട്രിക് മോട്ടോറുള്ള, 101.7 KWh ബാറ്ററി 544 എച്ച് പി, 745 എൻ എം കരുത്തും ഉല്പാദിപ്പിക്കും. 250 കിലോമീറ്ററാണ് വാഹനത്തിന്റെ വേഗപരിധി. 3.7 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കും. ഒറ്റത്തവണ ചാർജിങ്ങിൽ 560 കിലോമീറ്ററാണ് റേഞ്ച്. ഫാസ്റ്റ് ചാർജിങ്ങിനു സഹായിക്കുന്ന 195 kW DC ബാറ്ററി പായ്ക്ക് 40 മിനിട്ടിൽ 80 ശതമാനം ചാർജ് കൈവരിക്കും. ആഡംബര വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെ ബിഗ് ബിയുടെ ഗാരിജിലുണ്ട്. റേഞ്ച് റോവർ എൽ ഡബ്ള്യു ബി എസ് വി ഓട്ടോബയോഗ്രഫി, പോർഷെ കേമാൻ എസ്, മെഴ്‌സിഡീസ് ബെൻസ് വി ക്ലാസ്, ബെന്റലി കോണ്ടിനെന്റൽ ജി ടി, റോൾസ് റോയ്‌സ് ഫാന്റം, മിനി കൂപ്പർ എസ്, മെഴ്‌സിഡീസ് ബെൻസ് എസ് ക്ലാസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ, മഹീന്ദ്ര ഥാർ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ തുടങ്ങിയവ ഉൾപ്പെടുന്ന വിപുലമായ വാഹന ശേഖരമാണ് അമിതാഭ് ബച്ചന് സ്വന്തമായുള്ളത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊടുമണ്ണിൽ പണിമുടക്ക് വിളംബര ജാഥയും യോഗവും നടത്തി

0
കൊടുമൺ : ദേശീയ പണിമുടക്കിൻ്റെ ഭാഗമായി ഐ എൻ റ്റി യു...

ചികിത്സാ രേഖകൾ ലഭിക്കേണ്ടത് രോഗികളുടെ അവകാശം : ഉപഭോക്തൃ കോടതി

0
കൊച്ചി: ആരോഗ്യ രംഗത്ത് സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്താൻ ഡോക്ടർമാരുടെ കുറിപ്പടിയിൽ ജനറിക്...

ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന അധികാര വടം വലി സർവകലാശാലയുടെ നിലവാരത്തെ തകർക്കാൻ മാത്രമേ ഉപകരിക്കൂവെന്ന്...

0
കോട്ടയം: കേരള സർവകലാശാലയിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന അധികാര വടം വലി...

വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് കേരളത്തിലെത്തിയ സംഭവത്തില്‍ പ്രതികരണവുമായി സന്ദീപ് വാര്യര്‍

0
തിരുവനന്തപുരം: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര...