ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന അധികാര വടം വലി സർവകലാശാലയുടെ നിലവാരത്തെ തകർക്കാൻ മാത്രമേ ഉപകരിക്കൂവെന്ന് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കേരള സർവകലാശാലയിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന അധികാര വടം വലി സർവകലാശാലയുടെ നിലവാരത്തെ തകർക്കാൻ മാത്രമേ ഉപകരിക്കൂവെന്ന് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയും സെനറ്റ് അംഗവുമായ സിംജോ സാമുവൽ സഖറിയ. വൈസ് ചാൻസിലറും, രജിസ്ട്രാറും, ജോയിന്റ് രജിസ്ട്രാറുമാരുമൊക്കെ വില്ലന്മാരാവുന്ന സീൻ ക്ലൈമാക്സിലേക്കെത്തുമ്പോൾ നിസ്സഹായരായ വിദ്യാർഥികൾ സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുകയാണ്. തീർപ്പ് കല്പിക്കേണ്ട ഫയലുകൾ ചുവപ്പു നാടയിൽ കുരുങ്ങി കിടക്കുമ്പോൾ അക്കാദമിക മേഖലയിലാകെ അനിശ്ചിതത്വം സൃഷ്ടിക്കപ്പെടുന്നുവെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സിംജോ പറയുന്നു.

”യൂണിവേഴ്സിറ്റികളെ കാവിവത്കരിക്കുന്ന നിലപാടുമായി മുന്നോട്ട് പോവുന്ന ഗവർണർക്ക് പരവതാനി വിരിയ്ക്കുന്ന സാഹചര്യം യാതൊരു കാരണവശാലും അനുവദിച്ചു കൂടാ. അതേസമയം പിൻവാതിൽ നിയമനങ്ങളും, സ്വജനപക്ഷപാതവും ഇടത്പക്ഷവൽക്കരണവും നടത്തുന്ന അപകടകരമായ രാഷ്ട്രീയത്തെയും ഒഴിവാക്കേണ്ടതുണ്ട്. കേരളത്തിലെ ആരോഗ്യരംഗം പാടെ തകർത്ത്‌ കളഞ്ഞ് ഒരു ജീവൻ നഷ്ടപ്പെടുത്തിയ ഗവൺമെന്റിലേക്കുള്ള ജനശ്രദ്ധ തിരിക്കാൻ എസ്‌.എഫ്.ഐയെക്കൊണ്ട് സമരമെന്ന പേരിൽ സർവകലാശാല ആസ്ഥാനത്ത് കാട്ടിക്കൂട്ടുന്ന ചെയ്തികൾ അല്പത്തരമാണെന്ന് നേതൃത്വം മനസ്സിലാക്കണം”- സിംജോ വ്യക്തമാക്കി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...