Wednesday, July 9, 2025 3:32 am

ബി​ഗ്ബിക്ക് ഇന്ന് എൺപത്തിരണ്ടാം പിറന്നാൾ

For full experience, Download our mobile application:
Get it on Google Play

ഇന്ത്യൻ സിനിമയിലെ ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എൺപത്തിരണ്ടാം പിറന്നാൾ. സമാനതകളില്ലാത്ത താരപ്പകിട്ടുള്ള ഇന്ത്യക്കാരുടെ ബിഗ് ബി. ആറടിയിലേറെ പൊക്കവും ഗാംഭീര്യമുള്ള ശബ്ദവുമായി നായക സങ്കല്പനകൾ തന്നിലേക്കായി മാത്രം മാറ്റിയ സൂപ്പർ സ്റ്റാർ. ആകാര സൗകുമാര്യവും ഘന ഗാംഭീര്യ ശബ്ദവുമായി ഹിന്ദി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് അരങ്ങേറിയ ശേഷം താരപരിവേഷത്തിന്റെ തലയെടുപ്പ് എടുത്ത് കാണിച്ച കലാകാരൻ. എഴുപതുകളുടെ പകുതിയോടെ ഹിന്ദി സിനിമയുടെ സ്പന്ദനമായി വളർന്ന പ്രതിഭാസം. മലയാളികളുടെ പ്രിയതാരം മധുവിനൊപ്പം സാഥ് ഹിന്ദുസ്ഥാനിയിലൂടെ അരങ്ങേറിയത് ഇന്ത്യൻ സിനിമാലോകം ഭരിക്കാൻ പോകുന്ന അവതാരമായിരുന്നു. സൂപ്പർ ഹീറോയെന്ന താരപരിവേഷത്തിനൊപ്പം തലമുറകൾ ബച്ചനെ ഹൃദ്യമായി നെഞ്ചേറ്റുകയായിരുന്നു. ആ ആരാധന പടർന്നുപന്തലിച്ചപ്പോൾ പാൻ ഇന്ത്യൻ പരിവേഷമുള്ള അഭിനയ പ്രതിഭ ‘ബ്രാൻഡ് അമിതാഭ്’ എന്ന വിശേഷണമുള്ള സൂപ്പർ ബ്രാൻഡ് അംബാസഡറുമൊക്കെയായി മാറിയത് ചരിത്രം.

അനീതിക്കെതിരെ കലഹിക്കുന്ന യുവതയുടെ പ്രതീകമായി, ബച്ചൻ വെള്ളിത്തിരയിൽ തീ പടർത്തി. ആറടിയിലേറെ ഉയരമുള്ള ആ സുമുഖനായ ചെറുപ്പക്കാരനെ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അമർ അക്ബർ ആന്റണി, പർവരിഷ്, ത്രിശൂൽ, മുഖദാർ കാ സിക്കന്തർ, ഡോൺ തുടർച്ചയായ മെഗാഹിറ്റുകളോടെ താരസിംഹാസനത്തിൽ ബച്ചൻ സ്വയം അവരോധിച്ചു. സമകാലികരെ ബഹുദൂരം പിന്നിലാക്കിയ ബച്ചൻ തരംഗത്തിൽ ബോളിവുഡ് ഇളകി മറിഞ്ഞു. കാലത്തെയും പാരമ്പര്യങ്ങളെയും രീതികളെയും തോൽപിച്ച് കൊച്ചുകുഞ്ഞുങ്ങൾ മുതൽ വയോധികർ വരെയുള്ള മുഴുവൻ ഇന്ത്യക്കാരുടെ മനസ്സിലും അസാമാന്യനായി അമിതാഭ് നിലകൊള്ളുന്നത് ഈ നാട് അയാളെ ചേർത്തുപിടിക്കുന്നതിന്റെ അഴകുറ്റ അടയാളമാണ്. ഹിന്ദി സിനിമ ലോകത്ത് ചക്രവർത്തിയുടെ സിംഹാസനത്തിലേറി നിൽക്കുന്ന താരത്തിന് പകരക്കാരനില്ലെന്നതാണ് സത്യം.

കൂലിയുടെ ചിത്രീകരണത്തിനിടെ അസുഖബാധിതനായ ബച്ചനെ കാണാനെത്തിയ ജനസാഗരം ആരാധനക്കപ്പുറമുള്ള സ്നേഹത്തിന്റെ പരിഭാഷ്യമായിരുന്നു. തുടർന്നുള്ള രാഷ്ട്രീയത്തിലെ പരീക്ഷണം ബച്ചനെ പാർലമെന്റ് അംഗമാക്കി. ബോളിവുഡിന്റെ ചരിത്രത്തിൽ ഇത്രയും തലയെടുപ്പുള്ള ഒരു നടൻ ഉണ്ടായിട്ടില്ല. ലോക സിനിമയോടൊപ്പം ഹിന്ദി സിനിമയെ ചേർത്തുവെച്ചത് ബച്ചനായിരുന്നു. വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ സിനിമയെന്നാൽ അമിതാഭ് ബച്ചനാണ്. ശബ്ദ ഗാംഭീര്യവും ആകാരവും ഒത്തിണങ്ങിയ നടന് ലോകം മുഴുവൻ ആരാധകരുണ്ട്. സിനിമക്കു മുമ്പ് നാടകങ്ങളിലും ബച്ചൻ വേഷമിട്ടിരുന്നു. രോഷാകുലനായ ചെറുപ്പക്കാരനായി തിയറ്റർ സ്ക്രീനുകളെ പ്രകമ്പനം കൊള്ളിച്ച ബച്ചന്റെ ആദ്യ സിനിമ ‘സാത്ത് ഹിന്ദുസ്ഥാനി’ ആയിരുന്നു. ക്വാജ അഹ്മദ് അബ്ബാസ് രചനയും സംവിധാനവും നിർവഹിച്ച് 1969ൽ പുറത്തിറങ്ങിയ ഈ ചി​ത്രം പോർചുഗീസ് ഭരണത്തിൽ നിന്ന് ഗോവയെ സ്വതന്ത്രമാക്കാൻ ശ്രമിക്കുന്ന ഏഴ് ഇന്ത്യക്കാരുടെ കഥ പറയുന്നു. ശ്രദ്ധിക്കപ്പെട്ട ആ സിനിമക്കു ശേഷം പിന്നീട് 1972ൽ ഇറങ്ങിയ ‘സൻജീറിലെ’ പൊലീസ് ഇൻസ്​പെക്ടർ ‘വിജയ് ഖന്ന’യായി അദ്ദേഹം തിയറ്ററുകളെ അക്ഷരാർഥത്തിൽ ഇളക്കിമറിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി

0
തിരുവനന്തപുരം: രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള...

പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ‘ഇ ഓഫീസ് ‘ പ്രഖ്യാപനം നിയമസഭാ ഡെപ്യൂട്ടി...

0
പത്തനംതിട്ട : പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ 'ഇ ഓഫീസ്...

വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം

0
പത്തനംതിട്ട : വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം പത്തനംതിട്ട കാത്തോലിക്കേറ്റ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ...