കൊല്‍ക്കത്ത : 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ബിജെപി സര്‍ക്കാര്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വലിയ ഭൂരിപക്ഷത്തോടെ ബംഗാളില്‍ അടുത്ത തവണ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് അമിത്ഷാ പറഞ്ഞു. പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ നിലവില്‍ വരണമെന്ന് മമതാജി (മമതാ ബാനര്‍ജി) ആഗ്രഹിക്കുകയാണെങ്കില്‍ ബംഗാളുമായി ബന്ധപ്പെട്ട മമതയുടെ എല്ലാ ആശകളും നിറവേറ്റപ്പെടും.
കാരണം ബംഗാളിലെ ജനങ്ങള്‍ പരിവര്‍ത്തനം ആഗ്രഹിക്കുന്നുണ്ട്. വലിയ ഭൂരിപക്ഷത്തോടെ ബംഗാളില്‍ അടുത്ത തവണ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറും. കൊറോണ വ്യാപനത്തെ നേരിടുന്നതില്‍ തന്റെ സര്‍ക്കാര്‍ പരാജയമാണെന്ന് വ്യക്തമാക്കികൊണ്ട്, കൊവിഡ് പ്രതിസന്ധി ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാരിന് തോന്നിയിരുന്നെങ്കില്‍ അവര്‍ എന്ത് കൊണ്ട് സ്വയം കൈകാര്യം ചെയ്തില്ല എന്ന മമതയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അമിത് ഷാ. 2021 ബിജെപി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നാല്‍ അവരുടെ ആഗ്രഹം സാധിപ്പിച്ചു നല്‍കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പു നല്‍കാന്‍ കഴിയും. ബംഗാളില്‍ ക്രമസമാധാന നില ആകെ താറു മാറായിരിക്കുകയാണ്. അടുത്ത സര്‍ക്കാര്‍ രൂപവത്കരിച്ച് അവരുടെ ആഗ്രഹം ഞങ്ങള്‍ നിറവേറ്റും എന്നാണ് അമിത് ഷാ മമതാ ബാനര്‍ജിയുടെ വിമര്‍ശനത്തെ നേരിട്ട് സംസാരിച്ചത്.