2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ബിജെപി സര്‍ക്കാര്‍ നിലവില്‍ വരും : അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ബിജെപി സര്‍ക്കാര്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വലിയ ഭൂരിപക്ഷത്തോടെ ബംഗാളില്‍ അടുത്ത തവണ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് അമിത്ഷാ പറഞ്ഞു. പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ നിലവില്‍ വരണമെന്ന് മമതാജി (മമതാ ബാനര്‍ജി) ആഗ്രഹിക്കുകയാണെങ്കില്‍ ബംഗാളുമായി ബന്ധപ്പെട്ട മമതയുടെ എല്ലാ ആശകളും നിറവേറ്റപ്പെടും.

കാരണം ബംഗാളിലെ ജനങ്ങള്‍ പരിവര്‍ത്തനം ആഗ്രഹിക്കുന്നുണ്ട്. വലിയ ഭൂരിപക്ഷത്തോടെ ബംഗാളില്‍ അടുത്ത തവണ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറും. കൊറോണ വ്യാപനത്തെ നേരിടുന്നതില്‍ തന്റെ സര്‍ക്കാര്‍ പരാജയമാണെന്ന് വ്യക്തമാക്കികൊണ്ട്, കൊവിഡ് പ്രതിസന്ധി ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാരിന് തോന്നിയിരുന്നെങ്കില്‍ അവര്‍ എന്ത് കൊണ്ട് സ്വയം കൈകാര്യം ചെയ്തില്ല എന്ന മമതയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അമിത് ഷാ. 2021 ബിജെപി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നാല്‍ അവരുടെ ആഗ്രഹം സാധിപ്പിച്ചു നല്‍കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പു നല്‍കാന്‍ കഴിയും. ബംഗാളില്‍ ക്രമസമാധാന നില ആകെ താറു മാറായിരിക്കുകയാണ്. അടുത്ത സര്‍ക്കാര്‍ രൂപവത്കരിച്ച്‌ അവരുടെ ആഗ്രഹം ഞങ്ങള്‍ നിറവേറ്റും  എന്നാണ് അമിത് ഷാ മമതാ ബാനര്‍ജിയുടെ വിമര്‍ശനത്തെ നേരിട്ട് സംസാരിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...