വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഒരു ആന്റിഓക്‌സിഡന്റ് ആയതിനാല്‍ പലതരം രോഗങ്ങള്‍ക്കും ഇതൊരു മികച്ച മികച്ച ഔഷധമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ നെല്ലിക്കയുടെ കഴിവ് അപാരമാണ്. ഏത് കാലാവസ്ഥയിലും നെല്ലിക്ക കഴിയ്ക്കുന്നത് ഉത്തമമാണ്. ദിവസവും നെല്ലിക്ക കഴിയ്ക്കുന്നത് പല രോഗങ്ങളേയും ചെറുക്കാന്‍ സഹായകമാണ്. കൂടാതെ, ജലദോഷം, ചുമ, വായ്‌പൊട്ടല്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കും വീട്ടില്‍തന്നെ തയാറാക്കാവുന്ന ആയുര്‍വേദ മരുന്നുകളുടെ ഒരു പ്രധാന ചേരുവയുമാണ് നെല്ലിക്ക.
നെല്ലിക്കയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ബി കോംപ്ലക്‌സ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍ എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. ഹൈപ്പര്‍ അസിഡിറ്റിക്ക് ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാചൂര്‍ണം പശുവിന്‍ നെയ്യില്‍ കലര്‍ത്തി കഴിച്ചാല്‍ ഹൈപ്പര്‍ അസിഡിറ്റിയ്ക്ക് ശമനം ലഭിക്കും. നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിന്‍, എലജിക് ആസിഡ്, കോറിലാജിന്‍ എന്നിവ പ്രമേഹത്തെ തടയാന്‍ ഉത്തമമാണ്.
മുടികൊഴിച്ചിലിന് ഏറ്റവും ഫലപ്രദമായ ഔഷധങ്ങളില്‍ ഒന്നാണ് നെല്ലിക്ക. നെല്ലിക്കാനീര് വിധിപ്രകാരം എള്ളെണ്ണയില്‍ കാച്ചി തലയില്‍ തേച്ചുകുളിക്കുന്നത് തലയിലെ ചര്‍മ രോഗങ്ങളെ തടയും. മാത്രവുമല്ല മുടിക്ക് നല്ല അഴകും നല്‍കും. നല്ലൊരു നേത്ര ഔഷധമാണ് നെല്ലിക്ക. നെല്ലിക്കയുടെ നീര് അരിച്ചെടുത്ത് തേനില്‍ ചേര്‍ത്ത് കണ്ണില്‍ പുരട്ടുന്നത് കണ്ണുകളിലെ പഴുപ്പിന് ഫലപ്രദമാണ്. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ക്രോമിയം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നു. ദിവസവും നെല്ലിക്ക കഴിക്കുന്നത് ചര്‍മത്തിന് തിളക്കം ലഭിക്കാനും നല്ലതാണ്. പ്രായത്തിന്റെ ലക്ഷണങ്ങള്‍ അധികമില്ലാതെ ചെറുപ്പമായി ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് ഉത്തമമാണ്. ലൈഗികജീവിതം സന്തോഷകരമാക്കും നെല്ലിക്ക. ലൈംഗിക ആസക്തിയുണ്ടാക്കുന്ന ഒരു ഫലം കൂടിയാണ് നെല്ലിക്ക. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന വെറ്റമിന്‍ സി പുരുഷന്‍മാരിലെ ബീജ ഉല്‍പ്പാദനം കൂട്ടുകയും ലൈംഗിക ഉണര്‍വ് പ്രദാനം ചെയ്യുകയും ചെയ്യും. സ്ത്രീകള്‍ക്കും ഇത് ഉത്തമമാണ്.