അമ്മു സജീവിൻ്റെ മരണം ; കോളേജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യുന്നതിൽ നടപടിയായില്ലെന്ന് കുടുംബത്തിന്റെ പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അമ്മു സജീവിൻ്റെ മരണത്തിൽ കോളേജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യുന്നതിൽ നടപടിയായില്ലെന്ന് കുടുംബത്തിന്റെ പരാതി. പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു സിപാസ് ഡയറക്ടർ പി ഹരികൃഷ്ണനോട് ആവശ്യപ്പെട്ടിട്ടും നടപടി എടുത്തില്ല. കുട്ടികൾക്കിടയിലുള്ള പ്രശ്നത്തിന് ബന്ധപ്പെട്ടവരെ മാത്രം വിളിച്ച് കൗൺസിലിംഗ് നൽകുന്നതിന് പകരം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഒരുമിച്ചിരുത്തി കൗൺസിലിംഗ് ചെയ്തത് അമ്മുവിനെ മാനസികമായി തളർത്തി എന്നും കുടുംബം പറയുന്നു.

അമ്മു ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചതിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. സഹപാഠികളായ അലീന, അഷിത, അഞ്ജന എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇക്കഴിഞ്ഞ നവംബർ 22-നായിരുന്നു അമ്മുവിന്റെ മരണത്തിൽ മൂവരെയും പോലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റമായിരുന്നു പോലീസ് ചുമത്തിയത്. ഇവർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റമായിരുന്നു പോലീസ് ചുമത്തിയത്.
നവംബർ പതിനഞ്ചിനാണ് അമ്മു സജീവൻ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം”; ശക്തമായ പ്രതിഷേധവുമായി അഭിജിത്ത് ദീപ്കെ.

0
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ...

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...