സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്’ ; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സന്നിധാനത്ത് വെടിവഴിപാടിനുള്ള വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ പി എസ് പ്രശാന്ത്. ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്ററോളം മാറി 100 അടിയോളം താഴ്ച്ചയിലാണ് വെടിമരുന്ന് സൂക്ഷിക്കുന്ന ഗോഡൗണ്‍. ഫയര്‍ എസ്റ്റിന്‍ഗ്യൂഷര്‍, ഫയര്‍ഹൈഡ്രന്റ്, ഫയര്‍ബക്കറ്റ്സ് തുടങ്ങിയ എല്ലാവിധ സുരക്ഷാ ഉപകരണങ്ങളും ഫെന്‍സിങ്ങ് അടക്കമുള്ള സുരക്ഷ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് പി എസ് പ്രശാന്ത് സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി.

വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്നതിനുള്ള ലൈസന്‍സ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും കരാറുകാരനുമുണ്ട്. കഴിഞ്ഞവര്‍ഷം നടന്ന അപകടത്തെ തുടര്‍ന്ന് ബാക്കിയായ വെടിമരുന്നാണ് സൂക്ഷിച്ചിരിക്കുന്നത്. സീസണ്‍ സമയത്ത് വെടിമരുന്ന് മാറ്റുന്നത് പ്രായോഗികമല്ലെന്നും സീസണ്‍ കഴിഞ്ഞ ശേഷമേ വെടിമരുന്ന് മാറ്റുന്നതിനെക്കുറിച്ചൊ നിര്‍വീര്യമാക്കുന്നതിനെപ്പറ്റിയൊ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കികൊണ്ട് തീരുമാനമെടുക്കാന്‍ കഴിയുകയുള്ളുവെന്നും പി എസ് പ്രശാന്ത് പറഞ്ഞു. വനം വകുപ്പിന്റെ കീഴില്‍ വരുന്ന സ്ഥലമായതിനാല്‍ ഗോഡൗണ്‍ സദാസമയവും ഫോറസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണത്തിലാണെന്നും മറ്റു പ്രചരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...