ആറന്മുള : ഭക്തിയും അനുഷ്ടാനവും സമന്വയിക്കുന്ന ആറന്മുള ഉത്രിട്ടാതി ജലമേള യ്ക്കായി ജലരാജാക്കന്മാരുടെ നാടുണർന്നു. കാഴ്ച ഭംഗിയും നനോന്നതയുടെ താളവും പമ്പയിലേക്ക് വീഴുന്ന തുഴയുടെ താളഭംഗിയും ആറന്മുളയ്ക്കു മാത്രം സ്വന്തം. രാജമുദ്രയുടെ രാജപ്രൗഢിയില്‍ ചെറുകോല്‍. തിരുവിതാംകൂര്‍ രാജമുദ്രയുടെ തിളക്കവുമായെത്തുന്ന പള്ളിയോടം എന്ന ഖ്യാതി ആറന്മുള പള്ളിയോടങ്ങളില്‍ ചെറുകോലിന് മാത്രം സ്വന്തം. തിരുവിതാംകൂർ രാജമുദ്ര അമരത്തിന്‍റെ ഇരുഭാഗത്തും പതിപ്പിച്ചിരിക്കുന്ന പള്ളിയോടം. ചെറുകോൽ കരയ്ക്ക് 85 വർഷത്തിലധികമായി പള്ളിയോടത്തിന്‍റെ ചരിത്രം പറയാനുണ്ട്.
ഉത്രാടംതിരുനാൾ മാർത്താണ്ഡവർമയുടെ നവതിയാഘോഷങ്ങളുടെ ഭാഗമായി മാർത്താണ്ഡവർമ ഫൗണ്ടേഷൻ 2012-ൽ വഴിപാട് വള്ളസദ്യ നടത്തിയത് ചെറുകോൽ പള്ളിയോടത്തിനായിരുന്നു. ഉത്രാടം തിരുനാൾ ചെറുകോൽ കരയിലെത്തി പദ്‌മനാഭനാമം ആലേപനം ചെയ്ത രാജമുദ്ര പള്ളിയോടത്തിന് സമർപ്പിച്ചാണ് മടങ്ങിയത്. നാൽപ്പത്തിനാലേകാൽ കോൽ നീളവും 69 അംഗുലം ഉടമയും 18 അടി അമരപ്പൊക്കമുള്ള പള്ളിയോടത്തിൽ നിലയാൾ ഉൾപ്പെടെ 110 പേർക്ക് കയറാം. കൊച്ചി ഇന്ദിരാഗാന്ധി, ആലപ്പുഴ നെഹ്‌റു ട്രോഫി ജലമേളകളിൽ പങ്കെടുത്തിട്ടുള്ള ചെറുകോൽ പള്ളിയോടം 1980-ൽ മന്നം ട്രോഫിയും 2000-ൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. 1960, 1991, 2001 വര്‍ഷങ്ങളില്‍ പുതുക്കിപ്പണിതിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033