ഇട്ടിയപ്പാറ ടൗണിലെ തോട്ടിൽ മാലിന്യം തള്ളുന്നവർക്കെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി വ്യാപാരികൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇട്ടിയപ്പാറ ടൗണിന്റെ ഹൃദയഭാഗത്തൂടെ ഒഴുകുന്ന തോട്ടിൽ മാലിന്യം തള്ളുന്നത് പതിവ് കാഴ്ചയായി മാറുന്നു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാതെ പഴവങ്ങാടി പഞ്ചായത്ത് അധികൃതരും, ജന പ്രധിനിധികളും ഒത്തുകളിക്കുന്നു എന്ന് ശക്തമായ ആരോപണവുമായി ഒരു വിഭാഗം വ്യാപാരികൾ രംഗത്ത്. ദിവസങ്ങൾക്ക് മുൻപ് റാന്നിയിലെ ബിവറേജസ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ചിരുന്ന നൂറു കണക്കിന് വരുന്ന പ്ലാസ്റ്റിക്ക് കുപ്പികളും, ചില്ലു കുപ്പികളും പ്ലാസ്റ്റ്റ്റിക്ക് മാലിന്യങ്ങളും പട്ടാപകൽ തോട്ടിലേക്ക് തള്ളിയിരുന്നു. ഈ കാര്യം പറഞ്ഞു പഞ്ചായത്തിൽ വിളിച്ചറിയിച്ചപ്പോൾ ഞങ്ങൾക്ക് അറിയാമെന്നും എന്നാൽ ഞങ്ങൾ എല്ലാവരും ഇവിടെനിന്ന് സ്ഥലം മാറ്റം കിട്ടിയിരിക്കുകയാണ് എന്നും ഇനി വരുന്നവർ അതെല്ലാം നോക്കിക്കൊള്ളും എന്ന് പഞ്ചായത്ത് ജീവനക്കാർ പറഞ്ഞതായും പറയുന്നു.

മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നത് മൂലം ചെറിയൊരു മഴ പെയ്താൽ പോലും ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ സ്ഥിതിചെയ്യുന്ന കടകളിൽ വെള്ളം കയറുന്നത് പതിവായി. കഴിഞ്ഞ മാസം പെയ്ത മഴയിൽ നിരവധി കടകളിൽ വെള്ളം കയറി എന്നിട്ടും തിരിഞ്ഞു നോക്കാതെ പഞ്ചായത്ത് അധികൃതർ നിരുത്തരവാദിത്വപരമായി പെരുമാറുന്നു എന്നാണ് അക്ഷേപം. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി എല്ലാ കടകളിൽ നിന്നും 50 രൂപ മേടിക്കുമെങ്കിലും സമയാ സമയങ്ങളിൽ മാലിന്യങ്ങൾ ശേഖരിക്കുവാൻ തൊഴിലാളികൾ എത്തുന്നില്ല എന്നും ആരോപണമുണ്ട്. തോടിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലുകൾ ഉൾപ്പടെ നിരവധി കടകളുടെയും മലിന ജലവും, കക്കൂസ് മാലിന്യങ്ങളും ഒഴിക്കിക്കളയുന്നത് ഈ തോട്ടിലേക്കാണ്. ആയിരക്കണക്കിന് ആളുകൾ ദിവസേന വന്നു പോകുന്ന പ്രധാന പട്ടണമാണ് ഇട്ടിയപ്പാറ. കാലവർഷത്തിനുശേഷം സാംക്രമിക രോഗങ്ങൾ പടരുമ്പോൾ പഞ്ചായത്ത് അധികൃതരുടെയും, ആരോഗ്യ വകുപ്പിന്റെയും അനങ്ങാപ്പാറ നയം രോഗങ്ങൾ പടർന്നു പന്തലിക്കുന്നതിന് കാരണമാകാമെന്ന ആശങ്കയുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...