ആറന്മുള: ഇന്നലെ പെയ്ത കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പാർഥസാരഥി ക്ഷേത്രത്തിൽ നടത്തേണ്ടിയിരുന്ന 11 വള്ളസദ്യ വഴിപാടുകൾ മാറ്റിവെച്ചു. പകരം ചടങ്ങുകൾ മാത്രമാണ് ക്ഷേത്രത്തിൽ നടന്നത്. നദിയിൽ ഒഴുക്ക് കൂടുന്നതിനാൽ അപകട സാധ്യത മുന്നിൽക്കണ്ട് പള്ളിയോടങ്ങൾ നദിയിൽ ഇറക്കരുതെന്ന് പള്ളിയോട സേവാസംഘം മുന്നറിയിപ്പ് നൽകിയിരുന്നു. ഞായറാഴ്ച്ച 10 വള്ളസദ്യ വഴിപാടുകളാണ് ഉള്ളത്. പ്രതികൂല കാലാവസ്ഥ കാരണം ഇവയെല്ലാം മാറ്റിവച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് എത്താനുള്ള ചെങ്ങന്നൂർ, കോഴഞ്ചേരി, പന്തളം എന്നിവിടങ്ങളിൽ നിന്നുള്ള വഴികളെല്ലാം വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. ഇന്നലെ വള്ളസദ്യ വഴിപാടിനെത്തിയവർ റോഡിലെ വെള്ളത്തിൽ കൂടി നടന്നാണ് ക്ഷേത്രത്തിലെത്തിയത്. ഒഴുക്ക് ഉള്ളതിനാൽ വെള്ളത്തിലൂടെ നടക്കുന്നതും അപകടസാധ്യത സൃഷ്ടിക്കുന്നുണ്ട്. വള്ളസദ്യ വഴിപാട് സ്വീകരിക്കാനെത്തിയ പള്ളിയോടങ്ങളെല്ലാം സുരക്ഷിതമാണ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]




























