പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും. പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസിനു മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. എംപിമാരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. വിഷയത്തില്‍ പ്രതിഷേധം അറിയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് പാലക്കാട് എം പി വികെ ശ്രീകണ്ഠന്‍ കത്തയച്ചു.
തിരുവോണ നാളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 വരെയാണ് പ്രതിഷേധം നടത്തുക. യുഡിഎഫിലെ മുഴുവന്‍ എംപിമാരും സത്യാഗ്രഹ സമരത്തിന് എത്തും. കേന്ദ്രസര്‍ക്കാരിന്റെ തുടര്‍ച്ചയായ അവഗണന അംഗീകരിക്കില്ലെന്ന് എംപിമാര്‍ യോഗത്തില്‍ അറിയിച്ചു.
പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരം റെയില്‍വെ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ മൈസുരൂ റെയില്‍വേ ഡിവിഷനിലേക്ക് മാറ്റാനാണ് തീരുമാനം.






























