നിയമം ലംഘിക്കുന്ന ഹൗസ് ബോട്ടുകൾ കുടുങ്ങും ; വേമ്പനാട് കായലിൽ ‘ക്ലീൻ ഡ്രൈവ്’ പരിശോധന ശക്തമാക്കി അധികൃതർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വേമ്പനാട് കായലിലെ മലിനീകരണം തടയുന്നതിന്റെ ഭാഗമായി നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഹൗസ് ബോട്ടുകൾക്കെതിരെ കർശന നടപടിയുമായി പോർട്ട് ഡിപ്പാർട്ട്‌മെന്റ് രംഗത്ത്. മതിയായ രേഖകളില്ലാതെ സർവീസ് നടത്തുന്ന ബോട്ടുകളെ കണ്ടെത്താൻ അധികൃതർ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. മാലിന്യം പൂർണ്ണമായും സംസ്കരിക്കാത്ത ബോട്ടുകൾ ഏപ്രിൽ 19-ന് ശേഷം സർവീസ് നടത്തരുതെന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് ഈ നീക്കം. പരിശോധനയുടെ ആദ്യഘട്ടത്തിൽ രേഖകളില്ലാത്ത ഒരു ഹൗസ്ബോട്ട് അധികൃതർ പിടിച്ചെടുത്ത് യാഡിലേക്ക് മാറ്റി. വരും ദിവസങ്ങളിൽ കൂടുതൽ സംഘങ്ങളെ നിയോഗിച്ച് പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. വേമ്പനാട് തടാകവും പുന്നമട കായലും കടുത്ത പാരിസ്ഥിതിക ഭീഷണി നേരിടുകയാണെന്നും ഹൗസ്ബോട്ടുകളുടെ എണ്ണം കായലിന് താങ്ങാവുന്നതിലുമപ്പുറമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ബോട്ടുകളിൽ നിന്നുള്ള മാലിന്യം കായൽ ജലത്തിന്റെ നിറം പോലും മാറ്റുന്ന അവസ്ഥയിലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം പഴയ ബോട്ടുകളിൽ പുതിയ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കാൻ സാവകാശം വേണമെന്ന് ബോട്ട് ഉടമകൾ ആവശ്യപ്പെട്ടു. ശുചിമുറി മാലിന്യത്തിന് പുറമെ അടുക്കളയിലെ മലിനജലം കൂടി സംസ്കരിക്കാൻ ‘നിസ്റ്റ്’ സഹകരണത്തോടെ വികസിപ്പിച്ച പുതിയ ‘ബയോ ഡൈജസ്റ്റീവ് സിസ്റ്റം’ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നുണ്ട്. ഈ സാങ്കേതികവിദ്യ പൂർണ്ണമായി സജ്ജമാക്കാൻ ആറുമാസത്തെ സമയം അനുവദിക്കണമെന്ന് ഉടമകളുടെ സംഘടന മലിനീകരണ നിയന്ത്രണ ബോർഡിനോട് അഭ്യർത്ഥിച്ചു. കൂടാതെ സി ബ്ലോക്കിൽ പുതിയ എസ്ടിപി പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...