കാസർകോട്: കാസർകോട് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ കോൺഗ്രസ് പ്രതിനിധി ചന്ദ്രൻ നാലാംവാതുക്കൽ തെരഞ്ഞെടുക്കപ്പെട്ടു. അവിശ്വാസ പ്രമേയത്തിലൂടെ ഭരണം നഷ്ടമായതിനെ തുടർന്ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ പി.വി രാജേന്ദ്രനെ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് യുഡിഎഫ് സ്ഥാനം തിരിച്ചുപിടിച്ചത്. 23 അംഗ ഭരണസമിതിയിൽ തിങ്കളാഴ്ച രാവിലെ 11-ന് പഞ്ചായത്ത് ഓഫീസ് ഹാളിൽ വെച്ച് നടന്ന വോട്ടെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് 12 വോട്ടുകളും എൽഡിഎഫിലെ പിവി രാജേന്ദ്രന് 11 വോട്ടുകളും ലഭിച്ചു. അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസറും തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറുമായ സി എം സുധീഷ് കുമാറാണ് നടപടിക്രമങ്ങൾ നിയന്ത്രിച്ചത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























