പത്തനംതിട്ട നഗരസഭയില്‍ അമൃത് മിത്ര പദ്ധതിയ്ക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരത്തില്‍ അമൃത് മിത്ര പദ്ധതിയ്ക്ക് തുടക്കമായി. പൂന്തോട്ട പരിപാലനം, വാട്ടര്‍ അതോറിറ്റി മീറ്റര്‍ റീഡിംഗ്, ജല ഉപഭോക്തൃ ചാര്‍ജുകളും വസ്തു നികുതിയും ശേഖരിക്കല്‍, പൈപ്പ് ലൈനുകളിലെ ചോര്‍ച്ച കണ്ടെത്തല്‍, ജലസംരക്ഷണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി വരുന്നത്. ഇതിന്റെ ആദ്യഘട്ടത്തിനാണ് നഗരത്തില്‍ തുടക്കമായിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പൂച്ചെടികളുടെയും തണല്‍മരങ്ങളുടെയും പരിപാലനത്തിനുള്ള ആദ്യ സംഘം പ്രവര്‍ത്തനം ആരംഭിച്ചു. നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നഗരത്തിലെ പ്രധാന നിരത്തുകളായ ജനറല്‍ ആശുപത്രി മിനി സിവില്‍ സ്‌റ്റേഷന്‍ റോഡ്, കുമ്പഴ എന്നിവിടങ്ങളില്‍ റോഡുവക്കില്‍ സ്ഥാപിച്ചിരുന്ന ചട്ടികളില്‍ പൂച്ചെടികളുടെ പരിപാലനം ഉറപ്പാക്കിയിട്ടുണ്ട്.

നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ടൗണ്‍ സ്‌ക്വയര്‍, നവീകരിച്ച നഗരസഭാ ബസ്റ്റാന്‍ഡ് എന്നിവയോട് ചേര്‍ന്ന് വെച്ചുപിടിപ്പിക്കുന്ന പൂച്ചെടികളുടെയും തണല്‍മരങ്ങളുടെയും പരിപാലനവും പദ്ധതിയുടെ ഭാഗമാകും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. പൊതു ആവശ്യകത മനസ്സിലാക്കി ചടുലമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനാലാണ് ജില്ലയില്‍ ആദ്യമായി പദ്ധതിയ്ക്ക് തുടക്കം കുറിക്കാന്‍ നഗരസഭയ്ക്കായത് എന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ആമിന ഹൈദരാലി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജറി അലക്‌സ്, കൗണ്‍സിലര്‍ വിമല ശിവന്‍ മുനിസിപ്പല്‍ എന്‍ജിനീയര്‍ സുധീര്‍ രാജ്, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി മിനി എസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...