അടൂര്‍ : പറക്കോട് അമൃത ബോയ്സ് സ്കൂളിൽ വിദ്യാര്‍ത്ഥികൾക്കായി അമൃത ഹസ്തം പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം കവിയും എഴുത്തുകാരനും പൂർവ്വ അധ്യാപകനുമായ കോടിയാട്ട് രാമചന്ദ്രൻ നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ഇ. കെ.സുരേഷ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക വി. ടി ജയശ്രീ, അധ്യാപകരായ കെ. ശ്രീകുമാരി , ആർ ഇന്ദുകല, ജി മനോജ് , അജികുമാർ എന്നിവർ പ്രസംഗിച്ചു.
പറക്കോട് അമൃത ബോയ്സ് സ്കൂളിൽ വിദ്യാര്‍ത്ഥികൾക്കായി അമൃത ഹസ്തം പദ്ധതിക്ക് തുടക്കമായി
RECENT NEWS
Advertisment