Sunday, April 13, 2025 10:12 am

അമൃത് പദ്ധതികള്‍ ; സംസ്ഥാനം പാഴാക്കിയത് കേന്ദ്ര ഫണ്ടിലെ 1600 കോടി രൂപ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതി വഴി കേരളത്തിന് കിട്ടിയത് 626 കോടി രൂപ. ചെലവഴിച്ച്‌ കണക്കുകൊടുത്തത് 442 കോടി രൂപയുടേത് മാത്രം. ഇതോടെ 2279 കോടി രൂപയുടെ 1010 വികസന പദ്ധതികള്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പരിപാടി നടക്കാതെ പോയി. അടല്‍ മിഷന്‍ ഫോര്‍ റജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്ന അമൃത് പദ്ധതി, നഗരങ്ങളില്‍ പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ ജല വിതരണം, റോഡ് മെച്ചപ്പെടുത്തല്‍, പാര്‍ക്ക് നിര്‍മാണം തുടങ്ങിയവ നടപ്പാക്കുന്നതാണ് പദ്ധതി.

സംസ്ഥാന സര്‍ക്കാര്‍ പദ്ധതി അവതരിപ്പിച്ച്‌, അതിന്റെ സാധ്യതയും നടപ്പാക്കല്‍ രീതിയും മനസിലാക്കി കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ തുകയും നല്‍കുന്നതാണ് പദ്ധതി. എന്നാല്‍, ചെലവാക്കിയ കണക്കു കൊടുക്കാഞ്ഞതുമൂലം സംസ്ഥാനത്തിന് 1600 കോടിയോളം രൂപയാണ് നഷ്ടമായത്. കൊച്ചി സ്വദേശി കെ. ഗോവിന്ദന്‍ നമ്പൂതിരി കേന്ദ്ര നഗര കാര്യ വകുപ്പില്‍നിന്ന് നേടിയ വിവരാവകാശ രേഖകളിലാണ് ഈ വസ്തുതകള്‍.

കേരള സര്‍ക്കാര്‍ കേന്ദ്രത്തില്‍നിന്ന് ഫണ്ട് നേടിയെടുക്കാന്‍ 1010 പദ്ധതികള്‍ നല്‍കി. അതിനെല്ലാം കൂടി 2,279.12 കോടി രൂപയാണ് കേന്ദ്രം കണക്കാക്കി അനുവദിച്ചത്. ഇതില്‍ 1832.34 കോടി രൂപ ചെലവു വരുന്ന 964 പദ്ധതികള്‍ക്ക് കരാര്‍ നല്‍കി. 307.46 കോടിയുടെ 512 പദ്ധതികള്‍ പൂര്‍ത്തിയാക്കി. ടെന്‍ഡര്‍ ക്ഷണിക്കാത്ത 432.23 കോടിയുടെ 40 പദ്ധതികളാണുള്ളത്.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആൾകേരളാ മലയോര തയ്യൽ തൊഴിലാളി അസോസിയേഷന്റെ വാർഷിക പൊതു സമ്മേളനം നടന്നു

0
പത്തനംതിട്ട : ബി.എം.എസ്‌ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആൾകേരളാ മലയോര തയ്യൽ...

ആലുവയിൽ ട്രെയിൻ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

0
എറണാകുളം : എറണാകുളം ആലുവയിൽ ട്രെയിൻ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഇടുക്കി...

കല്ലേലി കാവിലെ പത്താമുദയ മഹോത്സവത്തിന് വിഷുക്കണി ദർശനത്തോടെ ആരംഭം കുറിക്കും

0
കോന്നി : 999 മലകൾക്ക് മൂലസ്ഥാനം വഹിക്കുന്ന കോന്നി കല്ലേലി...

വെറ്ററിനറി സർവകലാശാലയിലെ വൈസ് ചാൻസലർ തെരഞ്ഞെടുപ്പ് പ്രക്രിയ നിർത്തിവെച്ച് സർക്കാർ

0
തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലയിലെ (കെവിഎഎസ്യു) വൈസ് ചാൻസലർ തെരഞ്ഞെടുപ്പ് പ്രക്രിയ നിർത്തിവെച്ച്...