പാല്‍ വില വര്‍ധിപ്പിച്ച് അമുല്‍ ; ലിറ്ററിന് മൂന്ന് രൂപ കൂട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാല്‍ വില ലിറ്ററിന് മൂന്ന് രൂപ വര്‍ധിപ്പിച്ച് ഗുജറാത്ത് ക്ഷീര സഹകരണ സ്ഥാപനമായ അമുല്‍. ഇതോടെ അമുല്‍ ഗോള്‍ഡ് മില്‍ക്ക് വില ലിറ്ററിന് 66 രൂപയാകും. അമുല്‍ താസ ലിറ്ററിന് 54 രൂപയും അമുല്‍ പശുവിന്‍ പാലിന് ലിറ്ററിന് 56 രൂപയും അമുല്‍ എ2 എരുമ പാലിന് 70 രൂപയും വില ഈടാക്കും. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വന്നു.

മൊത്തത്തിലുള്ള പ്രവര്‍ത്തനച്ചെലവും ഉല്‍പാദനച്ചെലവും വര്‍ധിച്ചതാണ് വിലവര്‍ദ്ധനവിന് കാരണമായതെന്ന് അമുല്‍ പറയുന്നു. കന്നുകാലി തീറ്റയുടെ ചെലവ് മാത്രം ഏകദേശം 20 ശതമാനമായി വര്‍ദ്ധിച്ചെന്നും സ്ഥാപനം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. അമുല്‍ ബ്രാന്‍ഡിന് കീഴില്‍ പാല്‍ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ജിസിഎംഎംഎഫ്) കഴിഞ്ഞ ഒക്ടോബറിലും പാല്‍ വില വര്‍ധിപ്പിച്ചിരുന്നു. അന്ന് ഗോള്‍ഡ്, താസ, ശക്തി പാല്‍ ബ്രാന്‍ഡുകളുടെ വില ലിറ്ററിന് 2 രൂപയായിരുന്നു കൂട്ടിയത്.

വിമര്‍ശിച്ച് കോണ്‍ഗ്രസ്
പാല്‍ വില വര്‍ധനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അമുല്‍ എട്ട് രൂപ പാലിന് കൂട്ടിയെന്ന് പാര്‍ട്ടി ട്വീറ്റ് ചെയ്തു. അമുല്‍ ഗോള്‍ഡിന് 2022 ഫെബ്രുവരിയില്‍ 58 രൂപയായിരുന്നുവെന്നും ഈ വര്‍ഷം അത് 66 രൂപയായി ഉയര്‍ന്നുവെന്നും താരതമ്യം ചെയ്താണ് കോണ്‍ഗ്രസിന്‍റെ വിമര്‍ശനം. ബിജെപിയുടെ ‘അച്ഛേ ദിന്‍’ വാഗ്ദാനത്തെ പരിഹസിച്ചാണ് ട്വീറ്റ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട സെൻട്രൽ റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികള്‍ : ജോർജ്ജ് ബി.വർഗീസ് പ്രസിഡന്റ്

0
പത്തനംതിട്ട : പത്തനംതിട്ട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ...

കലഞ്ഞൂര്‍ വാഹനാപകടം : പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

0
കലഞ്ഞൂര്‍ : കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം ഇന്ന് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി...

യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ്

0
പത്തനംതിട്ട : ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന...

വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഎം

0
തിരുവനന്തപുരം: വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഐഎം. ബിജെപി സംസ്ഥാന വൈസ്...