കഞ്ചാവ് കടത്തതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23 വർഷമായി ഒളിവിലായിരുന്ന പ്രതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവുമായി വരുന്നതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23വർഷമായി ഒളിവിലായിരുന്ന പ്രതി. തിങ്കളാഴ്ച വൈകിട്ട് കോവളം പോറോഡിനു സമീപം കഞ്ചാവു കടത്തിയതിനു പിടിയിലായ നാലംഗ സംഘാത്തിലെ ഒരു പ്രതി ‌സ്ഫോടക വസ്തു കൈവശം വെച്ച കേസിൽ 23 വർഷമായി ഒളിവിലായിരുന്നയാളാണ്. ബീമാപള്ളി സ്വദേശി നൗഷാദ് (40)നെതിരെയാണ് 2003ൽ സ്ഫോടക വസ്‌തു കൈവശം വെച്ചതിനു കോവളം സ്‌റ്റേഷനിൽ കേസ് ഉള്ളത് എന്നു സിഐ വിഎം ശ്രീകുമാർ പറഞ്ഞു. ഈ കേസിൽ പ്രതിയായ ഇയാളുടെ ബന്ധു ഷംനാദ് ഇപ്പോഴും ഒളിവിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. സിറ്റി ഡാൻസാഫ് സംഘം പിടികൂടി വിഴിഞ്ഞം പോലീസിനെ എൽപ്പിച്ച നാലംഗ സംഘത്തെ തുടർ അന്വേഷണത്തിനായി കോവളം പോലീസിനു കൈമാറിയപ്പോഴാണ് പഴയ കേസ് തെളിഞ്ഞത്.

നൗഷാദിനെ കൂടാതെ ബീമാപള്ളി പുതുവൽ പുരയിടം നിവാസികളായ സെയ്‌ദലി(33), ഓട്ടോ ഡ്രൈവർ സുൾഫിക്കർ (33) തിരുവല്ലത്ത് വാടകയ്ക്ക് താമസിക്കുന്ന ഷെഫീക് (51) എന്നിവരാണ് കഴക്കൂട്ടം-കാരോട് ബൈപാസിലെ കോവളം പോറോട് പാലത്തിനു സമീപം 3.6 കിലോഗ്രാം കഞ്ചാവുമായി അറസ്‌റ്റിലായത്. നൗഷാദ് നേരത്തെ കഞ്ചാവു കേസിൽ പ്രതിയാണെന്നു പോലീസ് അറിയിച്ചു. ഒഡീഷയിലെ മുനിഗുഡയിൽ നിന്നാണ് കഞ്ചാവുവാങ്ങിയത്. ഒഡീഷയിൽ ചെറിയ കഞ്ചാവു പൊതിയ്ക്ക് 30 രൂപ ആണ് വില എന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇവ വാങ്ങി ഇവിടെ വൻ തുകയ്ക്ക് ചില്ലറ വിൽപനയ്ക്ക് എത്തിച്ചപ്പോഴാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാറ്റലൈറ്റ് ഇന്റർനെറ്റ് : 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ജിയോ ; സ്റ്റാർലിങ്കിന് വെല്ലുവിളി

0
സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനം ഒരുക്കുന്നതിനായി 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി റിലയൻസ് ജിയോ....

കൊച്ചിയിൽ പാമ്പുകടിയേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി എടവനക്കാട് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. 48 കാരി...

തിരുവനന്തപുരം മെട്രോ നടപടികളിൽ മെല്ലെപ്പോക്ക് ; കൊച്ചി മെട്രോ നൽകിയ പ്ലാനിന് അനുമതിയില്ല

0
കൊച്ചി: തിരുവനന്തപുരം മെട്രോ നടപടികളിൽ മെല്ലെപ്പോക്ക്. കൊച്ചി മെട്രോ നൽകിയ സിഎംപി (comprehensive...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം ; സെപ്റ്റംബർ 15 ഓടെ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷ :...

0
തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15-ഓടെ പരിഹരിക്കാനാകുമെന്ന്...