കോഴഞ്ചേരി : അധ്യാപകരെ ആദരിച്ചും കോളേജിലെ ഗണിതവിഭാഗം ഐടി ലാബിന് ഇൻവെർട്ടർ സമ്മാനിച്ചും കോഴഞ്ചേരി സെയ്‌ന്റ് തോമസ് കോളേജിലെ 1984-87 ബാച്ച് ഗണിതശാസ്ത്ര ബിരുദ ബാച്ച് വിദ്യാർഥികൾ സൗഹൃദക്കൂട്ടായ്മ നടത്തി. ഒത്തുചേരൽ യോഗം കോളേജ് പ്രിൻസിപ്പൽ ഡോ.ജോർജ് കെ.അലക്സ് ഉദ്ഘാടനം ചെയ്തു. ഗണിതശാസ്ത്രവിഭാഗം മുൻ മേധാവി പ്രൊഫ.പി.എം.തോമസ് അധ്യക്ഷത വഹിച്ചു. സൗഹൃദക്കൂട്ടായ്മയുടെ പദ്ധതികൾ കോഡിനേറ്ററും തിരുവല്ല മാർത്തോമ്മ കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ.വറുഗീസ് മാത്യു വിശദീകരിച്ചു.
മുൻ പ്രിൻസിപ്പൽ അലക്സാണ്ടർ കെ.ശമുവേൽ മുഖ്യ പ്രഭാഷണം നടത്തി. മുൻ ഗണിതശാസ്ത്രവിഭാഗം മേധാവി ജേക്കബ് പി.കോശി ഇൻവെർട്ടർ പ്രിൻസിപ്പൽ ഡോ.ജോർജ് കെ. അലക്സിന് കൈമാറി. മുൻ അധ്യാപകരായ പി.എം.തോമസ്, അലക്സാണ്ടർ കെ.സാമുവേൽ, ജേക്കബ് പി.കോശി, പ്രസാദ് ചെറിയാൻ, സൂസൻ തോമസ് എന്നിവരെ പൂർവ വിദ്യാർഥികൾ ആദരിച്ചു. ഡോക്ടറേറ്റ് ലഭിച്ച കോളേജിലെ ഗണിതശാസ്ത്ര അധ്യാപിക ആൻ സൂസ തോമസിനെ യോഗത്തിൽ അനുമോദിച്ചു. ഗണിതശാസ്ത്രവിഭാഗം മേധാവി തോമസ് മാത്യു, എൻ.വി.മഹേഷ്‌കുമാർ, അനിരാജ് ഐക്കര, ലിജിൻ പി.മാത്യു, ജേക്കബ് ബേബി, മെഹബൂബ് അഹമ്മദ്, പ്രിയ മാത്യൂസ് എന്നിവർ പ്രസംഗിച്ചു.