തൃക്കോവിൽ മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവം തിങ്കളാഴ്ച തുടങ്ങും

For full experience, Download our mobile application:
Get it on Google Play

മാലക്കര : തൃക്കോവിൽ മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവം തിങ്കളാഴ്ച തുടങ്ങും. പുലർച്ചെ 4.30-നാണ് വിഷുക്കണി ദർശനം. രാവിലെ 9.30-ന് കൊടിയേറ്റ് നടക്കും. തന്ത്രി കണ്ഠര് രാജീവര് മുഖ്യകാർമികത്വവും മേൽശാന്തി ആറാട്ടുപുഴ താമരമംഗലം ഇല്ലം പ്രത്യുഷ് എസ്.നമ്പൂതിരി സഹകാർമികത്വവും വഹിക്കും. തുടർന്ന് പഞ്ചാരിമേളം. 11-ന് അനന്തൻകാവിൽ നൂറുംപാലും സർപ്പപൂജയും. വൈകിട്ട് 5.30-ന് തിരുവാതിര, ഏഴിന് മുളയിടീൽ, ശ്രീഭൂതബലി. എട്ടിന് നാടൻപാട്ട്. 15-ന് രാത്രി 7.30-ന് നങ്ങ്യാർകൂത്ത്, 9.30-ന് തിരുവാതിര, കൈകൊട്ടിക്കളി. 16-ന് രാത്രി 7.30-ന് കഥകളി, 17-ന് രാത്രി 7.30 ന് തിരുവാതിര, ഒൻപതിന് ഭക്തിഗാനമേള, 18-ന് വൈകിട്ട് 6.50-ന് ദേവീനടയിൽ വിശേഷാൽ പൂജ, 7.30-ന് സോപാനസംഗീതം, 8.30-ന് തിരുവാതിര,

19-ന് രാത്രി 7.30-ന് തിരുവാതിര, 20-ന് രാവിലെ 9.30-ന് ഉത്സവബലിക്ക്‌ വിളക്കുവെപ്പ്, 10.30-ന് ഉത്സവബലി ദർശനം, രാത്രി 7.30-ന് കഥകളി, 21-ന് രാവിലെ 9.30-ന് ഉത്സവബലിക്ക് വിളക്കുവെപ്പ്, 10.30-ന് ഉത്സവബലി ദർശനം, വൈകിട്ട് ആറിന് സേവ. 22-ന് 10.30-ന് ഉത്സവബലി ദർശനം, വൈകിട്ട് 6.30 മുതൽ ഗരുഡവാഹനത്തിൽ സേവയും അൻപൊലി സമർപ്പണവും. രാത്രി 10-ന് പള്ളിവേട്ട എഴുന്നള്ളത്ത്, 11-ന് പള്ളിക്കുറുപ്പ്. 23-ന് രാവിലെ എട്ടിന് അഷ്ടാഭിഷേകം, ഒൻപതിന് ആറാട്ടുബലി, 12.30-ന് ആറാട്ടുസദ്യ, അഞ്ചിന് സോപാനസംഗീതം, രാത്രി ഏഴിന് ആറാട്ടുപുറപ്പാട്, 7.30-ന് തൃക്കോവിൽ ക്ഷേത്രക്കടവിൽ ആറാട്ട്, എട്ടിന് ആറാട്ടുവരവ്, 9.30-ന് കൊടിയിറക്ക്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...