കോട്ടാങ്ങൽ പഞ്ചായത്തിൽ ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന് സി.പി.ഐ

For full experience, Download our mobile application:
Get it on Google Play

വായ്പ്പൂര്‍ : അപകടങ്ങളും അപകട മരണങ്ങളും സംഭവിക്കുന്ന കോട്ടാങ്ങൽ പഞ്ചായത്തിൽ ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന് സി.പി.ഐ കോട്ടാങ്ങൽ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിലവിൽ 25 കിലോമീറ്റർ അകലെയാണ് ഫയർ സ്റ്റേഷൻ ഉള്ളത്. അത്യാവശ്യ ഘട്ടങ്ങളിൽ എത്തിപെടണമെങ്കിൽ മണിക്കൂറുകൾ എടുത്താണ് അപകട സ്ഥലത്ത് എത്തുന്നത്. അത് മൂലം ജീവൻ പോലും നഷ്ടപെടുന്ന സാഹചര്യമാണുള്ളത്. ഫയർ സ്റ്റേഷന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കോട്ടാങ്ങൽ പഞ്ചായത്തിൽ ലഭ്യമാണ്. മണിമലയാറും നിരവധി പാറമട കുളങ്ങളും നിലവിലുള്ള കോട്ടാങ്ങൽ പഞ്ചായത്തിൽ അപകടങ്ങളും വേനൽക്കാലത്ത് തീപിടുത്തവും നിത്യ സംഭവമാണ്. അതിനാൽ മല്ലപ്പള്ളി താലൂക്കിൻ്റെ കിഴക്കൻ പ്രദേശമായ കോട്ടാങ്ങൽ പഞ്ചായത്തിൽ ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകുവാൻ സമ്മേളനം തീരുമാനിച്ചു.

വായ്പ്പൂര്‍ രാജശേഖരപ്പണിക്കർ നഗറിൽ നടന്ന സമ്മേളനത്തിന് ആദ്യകാല പാർട്ടി നേതാവ് റ്റി.കെ പുരുഷോത്തമൻ നായർ പതാക ഉയർത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി.ഐ എഴുമറ്റൂർ മണ്ഡലം സെക്രട്ടറി കെ.സതീശ്, അസിസ്റ്റൻ്റ് സെക്രട്ടറി അനീഷ് ചുങ്കപ്പാറ, കിസാൻ സഭ മണ്ഡലം സെക്രട്ടറി അനിൽ ചാലാപ്പള്ളി, ലോക്കൽ സെക്രട്ടറി പി.പി സോമൻ, ഉഷാ ശ്രീകുമാർ, ടി.എസ്അജിഷ് , പ്രസാദ് വലിയ മുറി എന്നിവർ പ്രസംഗിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി നവാസ് ഖാനെയും അസിസ്റ്റൻ്റ് സെക്രട്ടറിയായി കെ.ആര്‍ കരുണാകരനെയും തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...