തിരുവനന്തപുരം : കാട്ടാക്കടയില്‍ മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളിലിട്ട് ചുട്ടുകൊല്ലാന്‍ ശ്രമം. കാട്ടാക്കട അമ്പലത്തുംകാലയില്‍ താമസിക്കുന്ന കുടുംബത്തിന് നേരേയാണ് പട്ടാപ്പകല്‍ ആക്രമണമുണ്ടായത്. വീടിനകത്ത് തീപടരുന്നത് കണ്ട വീട്ടമ്മയും മകളും കൊച്ചുമകനും വീടിന്‍റെ പിന്‍വാതില്‍ വഴി ഓടി രക്ഷപെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയല്‍വാസിയും വിമുക്തഭടനുമായ അജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശനിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീട്ടമ്മയും മകളും കൊച്ചുമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മണ്ണെണ്ണയോ പെട്രോളോ പോലുള്ള ഇന്ധനവുമായി ഇവരുടെ വീട്ടിലെത്തിയ അജയകുമാര്‍, ജനലിനുള്ളിലൂടെ ഇതൊഴിച്ചശേഷം തീയിടുകയായിരുന്നു. വീട്ടുകാര്‍ രക്ഷപെടാതിരിക്കാനായി വീടിന്‍റെ മുന്‍വാതില്‍ ഇയാള്‍ പുറത്തുനിന്ന് പൂട്ടിയിടുകയും ചെയ്തു. എന്നാല്‍ മുറിക്കുള്ളില്‍ തീപടരുന്നത് കണ്ടതോടെ മൂന്നംഗകുടുംബം ഉടന്‍തന്നെ പിന്‍വാതില്‍ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അതേസമയം വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും ഫര്‍ണ്ണീച്ചറുകളും ചിലരേഖകളും കത്തിനശിച്ചിട്ടുണ്ട്.
മുഖംമൂടി ധരിച്ചെത്തിയാണ് അജയകുമാര്‍ തീയിട്ടതെന്നാണ് വിവരം. സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നും ഇയാള്‍ നേരത്തെ പീഡനക്കേസില്‍ ഉള്‍പ്പെട്ടയാളാണെന്നും പോലീസ് പറഞ്ഞു. പ്രതിക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് പോലീസ് സംഘം വിശദമായ പരിശോധന നടത്തി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033