ഗ്യാസ് സിലണ്ടർ ഉപേക്ഷിക്കൽ സമരവുമായി ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പാചക വാതക വില വർദ്ധനവ് കാരണം സാധാരണക്കാരന്‍റെഅടുക്കള അടച്ചിടേണ്ട അവസ്ഥയിലേക്ക് രാജ്യം മാറുകയാണെന്ന് ആന്റോ ആന്റണി എം.പി. പാചക വാതക വില വർദ്ധനവിനെതിരെ ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗ്യാസ് സിലിണ്ടർ ഉപേക്ഷിക്കൽ സമരം ഉദ്ഘാടനം ചെയ്യകയായിരുന്നു അദ്ദേഹം. യു.പി.എ സർക്കാർ നൽകിക്കൊണ്ടിരുന്ന സബ്സിഡി നിർത്തലാക്കുകയും പാചക വാതകത്തിന്‍റെ വില 1110 ആക്കിയും കേന്ദ്ര സർക്കാർ സാധാരണക്കാരുടെ കുടുംബജീവിതം താറുമാറാക്കിയതായും ആന്റോ ആന്റണി എം.പി പറഞ്ഞു.

സർവ്വ മേഖലകളിലും ജനദ്രോഹ നയങ്ങൾ സ്വീകരിച്ച് മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാർ വർഗ്ഗീയതയിൽ അഭയം തേടി അധികാരത്തിൽ വരാനുള്ള പദ്ധതികൾ മാത്രമാണ് നടപ്പിലാക്കുന്നത്. ഇന്ധന വില കേന്ദ്ര സർക്കാർ വർദ്ധിപ്പിക്കുമ്പോൾ അതിന് കൂട്ടുപിടിച്ച് സംസ്ഥാന നികുതി രണ്ട് രൂപ കൂട്ടിയ സംസ്ഥാന സർക്കാരും ജനദ്രോഹത്തിന്‍റെ മറ്റൊരു പതിപ്പായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗ്യാസ് സിലിണ്ടറുകൾ ഉപേക്ഷിച്ച് വിറക് കത്തിച്ച് പാചകം ചെയ്യുന്ന പഴയ രീതിയിലേക്ക് വീട്ടമ്മമാർ മാറേണ്ട അവസ്ഥയാണിപ്പോഴെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു.

ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.എ. സുരേഷ് കുമാർ, നാസർ തോണ്ടമണ്ണിൽ, ഷാജി സുറൂർ, യൂസഫ് തരകൻ്റയ്യത്ത്, ഹനീഫ ഇടതുണ്ടിൽ, ഷാനി കണ്ണംങ്കര, മുനീർ വലഞ്ചുഴി, ഷൈജു മുരുപ്പേൽ, ഷീജ യൂസഫ്, കാർത്തിക് മുരിങ്ങമംഗലം, ഷെരീഫ് കൊല്ലം പറമ്പിൽ, ഷിഹാബുദ്ധീൻ അഷറഫ് വലഞ്ചുഴി, അസ്ല്ലം കെ അനൂപ്, ലെമീസ് ബീഗം, ഷക്കീല ഹനീഫ, നസീമ സുലൈമാൻ, ഷെബീർ അഹമ്മദ്, നബീസാബീവി, ലീലാ രാധാകൃഷ്ണൻ, ഷീജാ ഷെമീർ, ഇസാ നസീബ്, അബ്ദുൽ ഹൈ സുധീർ, ഷിംല സുധീർ, റാസിഖ് സുധീർ, ദിലീപ് പി എന്നിവ പ്രസംഗിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...