സ്കൂള്‍ വിട്ട് വീട്ടിലേക്കു മടങ്ങവെ പത്താം ക്ലാസുകാരിയെ കടന്നു പിടിക്കാന്‍ ശ്രമം ; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം: പത്താം ക്ലാസ് വിദ്യാര്‍ഥിനിക്കുനേരെ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന്റെ അതിക്രമം. നാട്ടുകാര്‍ ഇടപെട്ട് വിദ്യാര്‍ഥിനിയെ സുരക്ഷിതയാക്കി. യുവാവ് കഞ്ചാവിന് അടിമയാണെന്ന് പോലീസ് പറഞ്ഞു. തൂക്കുപാലം വെസ്റ്റുപാറയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. മോഡല്‍ പരീക്ഷക്ക് ശേഷം വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് വിദ്യാര്‍ഥിനിക്ക് നേരെ ബീഹാര്‍ സ്വദേശിയായ യുവാവ് അതിക്രമം കാട്ടിയത്.

വിദ്യാര്‍ഥിനിക്ക് ഒപ്പമുണ്ടായിരുന്ന സഹപാഠികളും അതിക്രമ ശ്രമം കണ്ട് ഭയപ്പെട്ട് ബഹളം വെച്ചു. പ്രതി കടന്നുപിടിക്കാന്‍ ശ്രമിച്ചതോടെ വിദ്യാര്‍ഥിനി അലമുറയിട്ട് പ്രാണരക്ഷാര്‍ഥം ഓടി. തോര്‍ത്ത് ഉപയോഗിച്ച്‌ പെണ്‍കുട്ടിയെ പിടികൂടാനാണ് യുവാവ് ശ്രമിച്ചത്. പെണ്‍കുട്ടിയുടെ അലര്‍ച്ചകേട്ട് എത്തിയ പ്രദേശവാസികളാണ് ബീഹാര്‍ സ്വദേശിയെ കീഴ്‌പ്പെടുത്തി പെണ്‍കുട്ടിയെ രക്ഷപെടുത്തിയത്. കഞ്ചാവ് ലഹരിയിലായിരുന്ന യുവാവിനെ പിടികൂടിയശേഷം നാട്ടുകാര്‍ നെടുങ്കണ്ടം പോലീസ് സ്‌റ്റഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ബീഹാര്‍ സ്വദേശിയില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷം തൊഴിലുടമയോട് ഇയാളെ തിരികെ നാട്ടിലേക്ക് അയക്കാന്‍ നിര്‍ദേശം നല്‍കി മടങ്ങി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംവാദത്തേക്കാൾ സർക്കാരിൻ്റെ മുൻഗണന അടിച്ചമർത്തലിന് ; സോണിയ ​ഗാന്ധി

0
ഡൽഹി : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ...

കേരളത്തെ എ.ഐ. ഹബ്ബാക്കി മാറ്റും ; ഐ.ബി.എസിന്റെ പുതിയ കമ്പനി നാവിക് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു

0
കൊച്ചി : രാജ്യത്തെ നിർമിതബുദ്ധി-നൂതന സാങ്കേതികവിദ്യാ ഹബ്ബായി സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി...

കായംകുളത്ത് 25കാരിയുടെ മരണം : ചികിത്സപ്പിഴവെന്ന് ആരോപണം ; സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

0
ആലപ്പുഴ : സ്വകാര്യ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചെന്ന...