കണ്ണൂര്‍ : ഇരിട്ടി ഉളിക്കല്‍ മാട്ടറ റോഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പുള്‍പ്പുര അപ്പച്ചന്‍ എന്നയാളാണ് അപകടത്തില്‍ മരിച്ചത്. ബസിന്‍റെ അമിത വേഗതയാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇരിട്ടിയില്‍ നിന്ന് ഉളിക്കലിലേക്ക് പോവുകയായിരുന്ന ബസാണ് ഓട്ടോയില്‍ ഇടിച്ചത് .
സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സഞ്ചരിച്ച ഓട്ടോയില്‍ ബസിടിച്ചു ; ഓട്ടോ ഡ്രൈവര്‍ മരിച്ചു
Recent News
Advertisment