റാന്നി: പെരുനാട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് കക്കാട് കോട്ടുപ്പാറ ലിറ്റിൽ ഫ്ലവറിൽ അശ്വതി ഭവൻ വീട്ടിൽ മോഹിനി രാജുവിന്റെ വീടിനോട് ചേർന്നാണ് ഭൂഗർത്തം രൂപപ്പെട്ടത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മണ്ണിടിഞ്ഞ് ചെറിയ കുഴികൾ മുറ്റത്ത് ഉണ്ടാകുന്നുണ്ടായിരുന്നു ആ ഭാഗങ്ങളിൽ കല്ലും അതുപോലെ പൊട്ടിയ ടൈൽസ് കഷണങ്ങളും ഇട്ട് നികത്തിയിരുന്നു. ഇന്ന് രാവിലെയാണ് ഏകദേശം ഒന്നര അടി വിസ്തൃതിയിൽ മണ്ണ് ഉള്ളിലോട്ട് ഇടിഞ്ഞ് ഗർത്തം രൂപപ്പെട്ടത്, ഈ ഗർത്തം ഏകദേശം മൂന്ന് നാലു മീറ്റർ വീടിനടിയിലോട്ട് വ്യാപിച്ചു കിടക്കുകയാണ്, ഏതുസമയം വീട് ഇടിഞ്ഞ് വീഴും എന്ന ഭീതിയിലാണ് വീട്ടുകാർ കഴിയുന്നത്. ഈ വീട്ടിൽ മോഹിനിയും കിടപ്പുരോഗികളായ മോഹിനിയുടെ ഭർത്താവ് രാജുവും, അമ്മയും മാത്രമാണ് താമസം. വിവരം പഞ്ചായത്ത് മെമ്പർ അരുൺ അനിരുദ്ധനെ അറിയിക്കുകയും അദ്ദേഹം നേരിൽ പോയി സ്ഥലം സന്ദർശിക്കുകയും വിവരം പഞ്ചായത്തിനെയും റവന്യൂ ഡിപ്പാർട്ട്മെന്റിനേയും അറിയിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.