കണ്ണില്ല ക്രൂരത ; ദുരന്തഭൂമിയിലെ വീടുകളിൽ മോഷണശ്രമം, പിന്നാലെ സഞ്ചാരികളുടെ ഒഴുക്കും, കടുത്ത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്

For full experience, Download our mobile application:
Get it on Google Play

മേപ്പാടി: പൊട്ടിയൊലിച്ചെത്തിയ ഉരുളിനുമുന്നില്‍നിന്ന് പ്രാണന്‍മാത്രം മുറുക്കെപ്പിടിച്ച് രക്ഷപ്പെട്ടവരുടെ സമ്പാദ്യങ്ങളില്‍ കണ്ണുവെച്ച് മോഷ്ടാക്കളും കാഴ്ചതേടി ഡിസാസ്റ്റര്‍ ടൂറിസ്റ്റുകളും ദുരന്തഭൂമിയിലേക്ക്. രക്ഷാപ്രവര്‍ത്തകരെന്ന വ്യാജേനയാണ് ചിലര്‍ പ്രദേശത്ത് മോഷണത്തിനിറങ്ങിയിരിക്കുന്നത്. വീഡിയോയാക്കി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കാനാണ് അയല്‍സംസ്ഥാനങ്ങളില്‍നിന്നടക്കം സഞ്ചാരികളുടെ ഒഴുക്ക്. ഇവരുടെ ശല്യം രക്ഷാപ്രവര്‍ത്തനത്തെത്തന്നെ ബാധിക്കുമെന്നായതോടെ പുറമേനിന്നുള്ളവര്‍ക്ക് ഇവിടേക്ക് പ്രവേശിക്കുന്നതിന് പോലീസ് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി.
ദുരന്തഭൂമിയില്‍ അവശേഷിക്കുന്ന വീടുകളിലും പാടികളിലുമെല്ലാം മോഷണങ്ങളോ മോഷണശ്രമങ്ങളോ ഇതിനകം നടന്നുകഴിഞ്ഞു.

ചൂരല്‍മല ടൗണിലെ ഇബ്രാഹിമിന്റെ വീട്ടിലും ശനിയാഴ്ച പകല്‍ മോഷണശ്രമം നടന്നു. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് അലമാര കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. ദുരന്തമുണ്ടായതിനുപിന്നാലെ ഇബ്രാഹിമും കുടുംബവും വീടൊഴിഞ്ഞ് ദുരിതാശ്വാസക്യാമ്പിലാണ്. വീട്ടിലെ പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി രാവിലെ വീട്ടിലെത്തിയപ്പോള്‍ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. രക്ഷാപ്രവര്‍ത്തനത്തിനായി മുണ്ടക്കൈയിലേക്ക് പോയി ഉച്ചകഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്. വില്ലേജ് ഓഫീസ് പരിസരത്തെ കൂരിമണ്ണില്‍ സലീമിന്റെ വീട്ടിലും മോഷണശ്രമമുണ്ടായി. ചെളികയറി നാശമായ വീട്ടിനുള്ളിലെ അലമാര പൊളിച്ച് ഉള്ളിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പുറത്തേക്ക് വലിച്ചുവാരിയിട്ട നിലയിലാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...