പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ ഈന്തപ്പഴം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡിആർഐ) പിടിച്ചെടുത്തു. ​ഗുജറാത്തിലെ കണ്ട്ല തുറമുഖത്തുനിന്നാണ് പാകിസ്ഥാനിൽനിന്ന് കൊണ്ടുവന്ന ഈന്തപ്പഴം പിടികൂടിയത്. 13 കണ്ടെയ്നറുകളിലായി ഇറക്കുമതി ചെയ്ത ഈന്തപ്പഴത്തിന് മൂന്നുകോടിയോളം രൂപ വിലവരുമെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.പാകിസ്ഥാനിൽനിന്നുള്ള ഇറക്കുമതിക്ക് നിലവിൽ ഇന്ത്യയിൽ നിരോധനമുണ്ട്. ഇത് മറികടന്നാണ് ഈന്തപ്പഴം ഇറക്കുമതി ചെയ്തത്. അധികൃതരെ കബളിപ്പിക്കാനായി യുഎഇയിൽനിന്നുള്ള ഈന്തപ്പഴമാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, കണ്ട്ല തുറമുഖത്തെ പരിശോധനയിൽ ഇത് പിടികൂടുകയായിരുന്നു.

പാകിസ്ഥാനിൽനിന്ന് ആദ്യം ദുബായിൽ എത്തിച്ച ഈന്തപ്പഴം അവിടെവെച്ച് മറ്റ് കണ്ടെയ്നറുകളിലേക്ക് മാറ്റിയെന്നും ഇതിനുശേഷമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതെന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ, രേഖകളിൽ ഉറവിടമായി രേഖപ്പെടുത്തിയിരുന്നത് യുഎഇ എന്നായിരുന്നു. പാകിസ്ഥാനിൽനിന്നുള്ള ഇറക്കുമതിക്കുള്ള നിരോധനം മറികടക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയെ പിന്തുണച്ച് പയ്യന്നൂരിൽ മാധ്യമങ്ങളെ കണ്ട് സിപിഎം നേതാക്കൾ

0
കണ്ണൂർ: പയ്യന്നൂരിലെ പിണറായി വിജയന്റെ പരിപാടിക്ക് ശേഷം തെറ്റായ പ്രചാരണങ്ങൾ...

ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്റെ കാര്യത്തിൽ...

പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10 വയസ്സുകാരി മരിച്ചു

0
ന്യൂഡൽഹി: ഡൽഹിയിൽ പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10...

അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ...

0
ഹൈദരാബാദ്: ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും...