ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് നിയന്ത്രണം മറികടന്ന് പ്രവര്‍ത്തനം; എം. എം മണിയുടെ സഹോദരൻ നടത്തുന്ന സിപ് ലൈൻ പൂട്ടിച്ച് അധികൃതർ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി അടിമാലിയില്‍ ഓറഞ്ച് അലേര്‍ട്ട് ദിവസത്തെ നിരോധന ഉത്തരവ് മറികടന്ന് പ്രവര്‍ത്തിച്ച സിപ് ലൈന്‍ ജില്ലാ ഭരണകൂടം പൂട്ടിച്ചു. മുതിര്‍ന്ന സിപിഐഎം നേതാവ് എംഎം മണിയുടെ സഹോദരന്‍ എംഎം ലംബോദരന്‍ നടത്തുന്ന ഇരുട്ടുകാനത്തെ സിപ് ലൈനെതിരെയാണ് നടപടി. സംഭവത്തില്‍ സിപ് ലൈന്‍ ഉടമയായിജി കാണിച്ചിട്ടുള്ള ലംബോദരന്റെ ഭാര്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ വര്‍ഷവും നിരോധന ഉത്തരവ് മറികടന്ന് ലംബോദരന്റെ സിപ് ലൈന്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു.

ദുരന്ത നിവാരണ നിയമം ലംഘിച്ചതിനാണ് നടപടിയെന്ന് ഉത്തരവിലുണ്ട്. ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് സിപ് ലൈന്‍ പ്രവര്‍ത്തിപ്പിച്ചതെന്ന ആരോപണമാണ് ഉയരുന്നത്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്ന ഓഗസ്റ്റ് മൂന്നിനാണ് സിപ് ലൈന്‍ പ്രവര്‍ത്തിപ്പിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എംഎം ലംബോദരന്റെ ഭാര്യയുടെ പേരിലുള്ള സിപ് ലൈന്‍ പ്രവര്‍ത്തിപ്പിക്കരുതെന്നാണ് ജില്ലാ ഭരണകൂടം പുറത്തിറക്കിയിരിക്കുന്ന ഉത്തരവിലെ നിര്‍ദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

25 രൂപയുടെ പോപ്കോണിന് 300 രൂപവരെ’ ; തിയേറ്ററിലെ അമിത വിലയ്ക്കെതിരെ മേയർ വി...

0
തിരുവനന്തപുരം : മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് വൻതുക ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...

സെർവർ തകരാർ : സ്കൂൾ ഉച്ചഭക്ഷണം നൽകാനാവാതെ വലഞ്ഞ് പ്രധാനാധ്യാപകർ

0
തിരുവനന്തപുരം : സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ട വെബ്‌സൈറ്റ്‌ അടിക്കടി...

ക്ലസ്റ്റർ കോർഡിനേറ്റർമാരായ ആയിരത്തോളം അധ്യാപകരെ പുറത്താക്കാൻ ഉത്തരവ്

0
തിരുവനന്തപുരം: ഒറ്റ ഉത്തരവിലൂടെ ആയിരത്തോളം പേരെ പുറത്താക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ...