സെർവർ തകരാർ : സ്കൂൾ ഉച്ചഭക്ഷണം നൽകാനാവാതെ വലഞ്ഞ് പ്രധാനാധ്യാപകർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ട വെബ്‌സൈറ്റ്‌ അടിക്കടി പണിമുടക്കുന്നതോടെ നട്ടംതിരിഞ്ഞ് പ്രധാനാധ്യാപകർ. ഉച്ചഭക്ഷണ ഹാജർ, മെനു, ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിച്ച സാധനങ്ങൾ, മുട്ട, പാൽ എന്നിവയുടെ വിതരണത്തിന്റെ അളവ്‌ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തേണ്ട വെബ്‌സൈറ്റാണ് പണിമുടക്കുന്നത്. വിവരങ്ങൾ അതത്‌ ദിവസം രേഖപ്പെടുത്താൻ കഴിയാതെവന്നാൽ ചെലവുതുക നഷ്ടപ്പെടും. സാധനങ്ങൾ വാങ്ങുന്ന അധ്യാപകർക്കാണ്‌ ഇ‍ൗ തുക നഷ്ടമാകുന്നത്‌. ഓരോ ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തണം. എന്നാൽ മാസത്തിൽ പകുതിയും സെർവർ തകരാറാണ്. 11 പ്രവൃത്തി ദിവസങ്ങൾ മാത്രമുണ്ടായിരുന്ന ആഗസ്ത് മാസത്തിൽ, ആറ് ദിവസമാണ് വെബ്‌സൈറ്റ്‌ നിലച്ചത്.

കുതിച്ചുയരുന്ന വിലക്കയറ്റത്തിൽ കുട്ടികൾക്ക്‌ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ പ്രയാസപ്പെടുന്ന പ്രധാനാധ്യാപകർ ഇതോടെ വലിയ പ്രതിസന്ധിയിലാണ്.
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായ ഫണ്ടുകളുടെ വിതരണം ട്രഷറി വഴിയാക്കിയത് പ്രയാസം ഇരട്ടിയാക്കി. ഇനി നൂൺ മീൽ ഓഫീസർ ബിൽ പാസാക്കിയശേഷം സ്‌റ്റേറ്റ്‌മെന്റും ബിംസ്‌ പോർട്ടൽ മുഖേന തയ്യാറാക്കിയ ഓൺലൈൻ ബില്ലും ട്രഷറിയിൽ നൽകണം. ഇതിനൊപ്പം ഒരു മാസം സാധനങ്ങൾ വാങ്ങിയതടക്കമുള്ള മുഴുവൻ വ‍ൗച്ചറുകളും ട്രഷറിയിൽ സമർപ്പിക്കണം. സാങ്കേതിക കാരണത്താൽ ട്രഷറിയിൽ ബില്ല്‌ നിരസിച്ചാൽ വീണ്ടും പ്രധാനാധ്യാപകർ ഇതിനായി കയറിയിറങ്ങേണ്ടി വരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

25 രൂപയുടെ പോപ്കോണിന് 300 രൂപവരെ’ ; തിയേറ്ററിലെ അമിത വിലയ്ക്കെതിരെ മേയർ വി...

0
തിരുവനന്തപുരം : മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് വൻതുക ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ...

ക്ലസ്റ്റർ കോർഡിനേറ്റർമാരായ ആയിരത്തോളം അധ്യാപകരെ പുറത്താക്കാൻ ഉത്തരവ്

0
തിരുവനന്തപുരം: ഒറ്റ ഉത്തരവിലൂടെ ആയിരത്തോളം പേരെ പുറത്താക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ...

നേപ്പാള്‍ മിന്നല്‍ പ്രളയം : കാണാതായവരില്‍ കൊല്ലം സ്വദേശിനിയും

0
കൊല്ലം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും ഉള്‍പ്പെടുന്നതായി...

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ്...