ആറാം ക്ലാസുകാരന്‍റെ ഇടിയേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ദില്ലി : ദില്ലിയിൽ ആറാം ക്ലാസുകാരന്‍റെ ഇടിയേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം. സംഭവത്തിൽ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായ ആറാം ക്ലാസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് ഈസ്റ്റ് ദില്ലിയിലെ ന്യൂ ഉസ്മാൻപുരിയിലെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 14 വയസുകാരനായ സഹപാഠിയെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് ആറാം ക്ലാസുകാരനെ പിടികൂടിയത്. നിസാര കാര്യത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് വിദ്യാർത്ഥികൾ ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. സ്കൂളിന് പുറത്ത് വെച്ചായിരുന്നു വഴക്ക്. തർക്കത്തിനിടെ അറാം ക്ലാസുകാരൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു.

മർദ്ദനമേറ്റ് എട്ടാം ക്ലാസുകാരന്‍റെ തലയ്ക്കും മുഖത്തും കൈകളിലും പരിക്കേറ്റിരുന്നു. ഇടിയേറ്റ് മൂക്കിൽ നിന്നും അമിതമായി ചോര വാർന്ന് ബോധം പോയ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചോരയിൽ കുളിച്ച് ബോധം പോയ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 12 വയസുകാരനായ കുട്ടിയെ പിടികൂടുന്നത്. മരണപ്പെട്ട വിദ്യാർത്ഥി ബ്രഹ്മപുരിയിലെ സ്ട്രീറ്റ് നമ്പർ 2 ൽ ആണ് താമസിക്കുന്നത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് വിദ്യാർത്ഥികൾ തമ്മിൽ വഴക്കുണ്ടായതെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...