തനിച്ച് താമസിച്ചിരുന്ന വ​യോ​ധി​ക​ൻ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ

For full experience, Download our mobile application:
Get it on Google Play

ചാ​ത്ത​ന്നൂ​ർ: ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​നെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ത്ത​ന്നൂ​ർ​കാ​രം കോ​ട് പ്ലാ​വ​റ​കു​ന്ന് ച​രു​വി​ള വീ​ട്ടി​ൽ ശി​വ​രാ​ജ​ൻ (കൊ​ച്ചു പൊ​ടി​യ​ൻ, 72) ആണ് ​മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശി​വ​രാ​ജ​നും സ​ഹോ​ദ​ര​ൻ വേ​ലാ​യു​ധ​നു​മാ​യി​രു​ന്നു വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. അ​വി​വാ​ഹി​ത​നാ​യ വേ​ലാ​യു​ധ​ൻ അ​ടു​ത്ത കാ​ല​ത്ത് മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. ശി​വ​രാ​ജ​ന്‍റെ ഭാ​ര്യ വി​ജ​യ​മ്മ​യും നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു. ഇ​വ​ർ​ക്ക് മ​ക്ക​ളി​ല്ല. ഭാ​ര്യ​യു​ടെ​യും സ​ഹോ​ദ​ര​ന്‍റെ​യും മ​ര​ണ​ത്തി​ന് ശേ​ഷം ശി​വ​രാ​ജ​ൻ ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം.​ ശി​വ​രാ​ജ​ൻ കൂ​ടെ​ക്കൂ​ടെ ബ​ന്ധു​വീ​ടു​ക​ളി​ൽ പോ​യി നി​ൽ​ക്കാ​റു​ണ്ടാ​യി​രു​ന്നു.

അ​തി​നാ​ൽ, ശി​വ​രാ​ജ​നെ പു​റ​ത്തു കാ​ണാ​തി​രു​ന്ന​തി​നാ​ൽ പ​രി​സ​ര​വാ​സി​ക​ൾ അ​ന്വേ​ഷി​ച്ച​തു​മി​ല്ല. വീ​ട്ടി​ൽ​ നി​ന്നും രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മു​റി തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന​പ്പോ​ഴാ​ണ് ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ട​ത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​യ്ക്ക് മാ​റ്റി. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...