വടകര: കോഴിക്കോട് വടകരയില്‍ വയോധികയെ കൊല്ലപ്പെട്ടനിലയിലും ഭര്‍ത്താവിനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി. കരിമ്ബാലക്കണ്ടി കൃഷ്ണന്‍ (75), ഭാര്യ നാരായണി (68) എന്നിവരാണ് മരിച്ചത്. അള്‍ഷിമേഴ്‌സ് ബാധിതനായിരുന്നു വയോധികന്‍. കൃഷ്ണന്‍ വീടിന്റെ പിറകുവശത്ത് തൂങ്ങിമരിച്ചനിലയിലായിരുന്നു. രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയശേഷം കൃഷ്ണന്‍ ആത്മഹത്യചെയ്തതാണെന്നാണ് പോലീസ് പറയുന്നത്.
മകന്‍ കാര്‍ത്തികേയനും ഭാര്യയും ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിക്ക് വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കാണുന്നത്. വടകര ഡിവൈ.എസ്.പി ആര്‍ ഹരിപ്രസാദ്, സി.ഐ. ജിജേഷ്, എസ്.ഐ. നിജീഷ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറന്‍സിക് സംഘം എത്തിയശേഷം ബുധനാഴ്ച ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും.