കാര്‍നിര്‍ത്തി ഡോര്‍ തുറക്കുന്നതിനിടയില്‍ ബൈക്ക് വന്നിടിച്ചു റോഡിലേയ്ക്കു വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ : കാര്‍നിര്‍ത്തി ഡോര്‍ തുറക്കുന്നതിനിടയില്‍ ബൈക്ക് വന്നിടിച്ച് റോഡിലേയ്ക്കു വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മണിച്ചിറ ചെട്ടിയാങ്കണ്ടി ബിച്ചമ്മദിന്റെ മകന്‍ റഫീഖ് (45) ആണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരി മണിച്ചിറ റോഡില്‍ മണിച്ചിറ അരമനക്ക് സമീപമാണ് അപകടം. റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ യാത്രക്കാരന്‍ തുറക്കുമ്പോള്‍ പിന്നില്‍ നിന്നും വന്ന ബൈക്ക് ഡോറില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച്‌ വീണ റഫീഖിന്റെ മുകളിലൂടെ പുറകില്‍ വന്ന കാര്‍ കയറിയിറങ്ങി.

ഡോറില്‍ തട്ടിയ ശേഷം തെറിച്ച ബൈക്കില്‍ നിന്നും റഫീഖ് റോഡില്‍ വീഴുകയും ഇതേ ബൈക്ക് പുറകില്‍ വന്ന മറ്റൊരു കാറിലിടിച്ച ശേഷം റഫീക്കിന്റെ മുകളിലേക്ക് മറിഞ്ഞ് വീണാണ് അപകടമെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച്‌ വരുന്നതായി പോലിസ് വ്യക്തമാക്കി. മൃതദേഹം ബത്തേരി അസംപ്ഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബത്തേരി പോലിസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. മരിച്ച റഫീഖ് പെയിന്റിങ് തൊഴിലാളിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ചു; ...

0
ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ്...

‘തൃപ്പൂണിത്തുറയുടെ പൈതൃകം കാത്ത് സൂക്ഷിക്കാൻ സർക്കാർ തയ്യാർ’ ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി...

ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ടൂറിസ്റ്റുകൾക്കായി ഹോൺ മുഴക്കി ഉണർത്തി; ബോട്ട് ഓപ്പറേറ്റർക്ക് അഞ്ച് ലക്ഷം രൂപ...

0
ഓസ്‌ലോ: നോർവേയുടെ വടക്കൻ മേഖലയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൽ സഞ്ചാരികൾക്ക് അപൂർവ കാഴ്ച...