Sunday, April 20, 2025 7:41 pm

വിഴിഞ്ഞം പൂങ്കുളം ജംഗ്ഷനിൽ ഇലക്ട്രിക്കൽ റിപ്പയറിങ് സ്ഥാപനത്തിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞം പൂങ്കുളം ജംഗ്ഷനിൽ ഇലക്ട്രിക്കൽ റിപ്പയറിങ് സ്ഥാപനത്തിന് തീപിടിച്ചു. തക്കസമയത്ത് ഫയർഫോഴ്സ് എത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള രണ്ട് സിലണ്ടറുകളും കംപ്രസർ ഉൾപ്പടെയുള്ള സാധനങ്ങളും കണക്ഷനുകൾ വിച്ഛേദിച്ച് പെട്ടെന്ന് തന്നെ എടുത്തുമാറ്റി. പൂങ്കുളം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന രാജീവ് എന്നയാളിന്‍റെ സ്ഥാപനത്തിലാണ് ഉച്ചയ്ക്ക് 12 മണിയോടെ തീപടരുന്നത് ശ്രദ്ധയിൽപെട്ടത്. പ്ലാസ്റ്റിക്  സാധനങ്ങളിലടക്കം തീ വളരെ വേഗം കത്തിപിടിച്ചതോടെ സമീപത്തുള്ള കടയിലേക്കും വീടുകളിലേക്കും പുക പടർന്ന് ആളുകൾക്ക് ശ്വാസതടസം ഉൾപ്പെടെ അനുഭവപ്പെട്ടു. ഉടൻ തന്നെ നാട്ടുകാർ വെള്ളമൊഴിച്ച് തീകെടുത്താൽ ശ്രമിക്കുന്നതിനോടൊപ്പം വിഴിഞ്ഞം ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു.

രണ്ട് വാഹനങ്ങളിലായെത്തിയ അഗ്നിശമന സേന വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പൊട്ടിത്തെറി സാധ്യതകൾ ഉടൻ തന്നെ തടയുകയും ചെയ്തു. റിപ്പയറിങ്ങിനായി ഇവിടെ എത്തിച്ചിരുന്ന ഫ്രീസർ, എയർ കണ്ടീഷണർ, ഫ്രിഡ്‍ജ് ഉൾപ്പെടെ നിരവധി സാധനങ്ങൾ കത്തിനശിച്ചു. കടയിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന വെൽഡിങ് സെറ്റിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടായിരുന്നു തീപിടുത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു. സ്റ്റേഷൻ ഓഫീസർ വേണുഗോപാൽ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ (ഗ്രേഡ്) ഏങ്കൽസ്, മെക്കാനിക്ക് ദിനേശ്, ഓഫീസർമാരായ അനുരാജ്, സന്തോഷ് കുമാർ, രാജേഷ്, ഷിജു, ശ്യാംധരൻ, സെൽവകുമാർ, സജി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ തമിഴ്നാടു സ്വദേശിയെ കാണാതായി

0
റാന്നി: പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ തമിഴ്നാടു സ്വദേശിയെ കാണാതായി. തമിഴ്നാട് തെങ്കാശി തിരുനെല്‍വേലി...

സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്

0
പാലക്കാട്: സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി....

ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

0
റോം : ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഗാസയിൽ...

റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും

0
റിയാദ്: സൗദിയിൽ റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും....