ജാഗ്രതാ സമിതി ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജാഗ്രതാ സമിതി ജില്ലാതല ശില്‍പശാല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. ചെന്നീര്‍ക്കര, കൊറ്റനാട് ഗ്രാമപഞ്ചായത്തുകള്‍ക്ക് മികച്ച പഞ്ചായത്തുതല ജാഗ്രതാ സമിതി അവാര്‍ഡ് ലഭിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷത വഹിച്ചു. ജാഗ്രത സമിതി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ദിശ ഡയറക്ടര്‍ അഡ്വ. എം.ബി ദിലീപ് കുമാര്‍ ക്ലാസ് നയിച്ചു.
ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാതല ജെന്‍ഡര്‍ റിസോഴ്സിന്റെ ഭാഗമായാണ് ജാഗ്രതസമിതികള്‍ ശക്തിപ്പെടുത്തുന്നതിന് ശില്‍പശാല സംഘടിപ്പിച്ചത്. സത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും പദവിയും ഉറപ്പാക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ക്ക് തദ്ദേശ സ്ഥാപന ഇടപെടലിലൂടെ പരിഹാരം കാണുന്നതിനുമാണ് ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍, ജില്ലാ പഞ്ചായത്തംഗം ജി. ശ്രീനാദേവി കുഞ്ഞമ്മ, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ നീത ദാസ്, വനിതാ സംരക്ഷണ ഓഫീസര്‍ എ നിസ, കമ്മ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്റര്‍ ഡോ. അമല മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രസവത്തെത്തുടർന്ന് അമിത രക്തസ്രാവം , മലപ്പുറത്ത് 24 വയസുകാരി മരിച്ചു

0
മലപ്പുറം: പ്രസവ ശേഷമുണ്ടായ അമിത രക്തസ്രാവത്തെത്തുടർന്ന് യുവതി മരിച്ചു. മഞ്ചേരി മാരിയാട്...

അബ്ദുള്ള ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത നടപടിയിൽ പ്രതിഷേധവുമായി പികെ ഫിറോസ്

0
കോഴിക്കോട്: വിസ്‌ഡം നേതാവ് ഡോ.അബ്ദുള്ള ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത...

അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ നിർത്തിവെച്ചു

0
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍...

ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി സന്ദര്‍ഭം പരിഗണിക്കാത്തതും അനൗചിത്യപരവുമാണെന്ന്...

0
പത്തനംതിട്ട: ആറന്‍മുളയിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ...