അബ്ദുള്ള ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത നടപടിയിൽ പ്രതിഷേധവുമായി പികെ ഫിറോസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വിസ്‌ഡം നേതാവ് ഡോ.അബ്ദുള്ള ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത നടപടിയിൽ പ്രതിഷേധവുമായി പികെ ഫിറോസ്. വർഗീയത പറയുന്നവരുടെ യാഥാർത്ഥ്യം പുറത്തു പറഞ്ഞതിന്റെ പേരിൽ ഒരാൾക്കെതിരെയും കേസെടുക്കാൻ ലീഗ് അനുവദിക്കില്ലെന്നും പി കെ ഫിറോസ് പറഞ്ഞു.അബ്ദുല്ല ബാസിലിന് എതിരെയുള്ള കേസ് പിൻവലിക്കണമെന്ന പികെ ഫിറോസ് പറഞ്ഞു. ആ കേസ് പിൻവലിക്കണമെന്ന് പറയാൻ ആണ് മുസ്‌ലിം ലീഗ് അധികാരത്തിൽ ഇരിക്കുന്നത്. വർഗീയത പറയുന്ന ഒരാളെയും സംരക്ഷിക്കില്ലെന്ന് പികെ ഫിറോസ് പറഞ്ഞു.

യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് പികെ ഫിറോസ് നിലപാട് വ്യക്തമാക്കിയത്. ചാനൽ ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായം പറഞ്ഞതിൻ്റെ പേരിൽ വിസ്‌ഡം നേതാവ് ഡോ. അബ്ദുള്ള ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസടുത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്. മാധ്യമപ്രവർത്തകയുടെ പരാതിയിലാണ് കൊച്ചി സൈബർ പോലീസ് ബാസിലിനെതിരെ കേസെടുത്തത്. പോലീസ് നടപടിക്കെതിരെ മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകൾ രംഗത്ത് വന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രസവത്തെത്തുടർന്ന് അമിത രക്തസ്രാവം , മലപ്പുറത്ത് 24 വയസുകാരി മരിച്ചു

0
മലപ്പുറം: പ്രസവ ശേഷമുണ്ടായ അമിത രക്തസ്രാവത്തെത്തുടർന്ന് യുവതി മരിച്ചു. മഞ്ചേരി മാരിയാട്...

അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ നിർത്തിവെച്ചു

0
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍...

ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി സന്ദര്‍ഭം പരിഗണിക്കാത്തതും അനൗചിത്യപരവുമാണെന്ന്...

0
പത്തനംതിട്ട: ആറന്‍മുളയിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ...

അരുണാചൽ അതിർത്തിയിൽ ഇന്ത്യ-ചൈന കോർ കമാൻഡർ ചർച്ചയിൽ പുരോഗതി

0
ന്യൂഡൽഹി : ഇന്ത്യ - ചൈന കോർ കമാൻഡർ തല ചർച്ചയിൽ...