അരുണാചൽ അതിർത്തിയിൽ ഇന്ത്യ-ചൈന കോർ കമാൻഡർ ചർച്ചയിൽ പുരോഗതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യ – ചൈന കോർ കമാൻഡർ തല ചർച്ചയിൽ പുരോഗതി. അതിർത്തി മേഖലയിൽ സമാധാന അന്തരീക്ഷം നിലനിറുത്താനും ചർച്ചകൾ തുടരാനുമാണ് ധാരണ. അരുണാചൽ അതിർത്തിയിലെ അപ്പർ സുബൻസിരി ജില്ലയിലെ ടാക്സിങ് മേഖലയിൽ രണ്ട് സേനകൾക്കുമിടയിൽ തർക്കം ഉണ്ടായ സാഹചര്യത്തിലാണ് കോർ കമാൻഡർമാരുടെ ചർച്ച നടന്നത്. സ്പിയർ കോർ എന്ന് അറിയപ്പെടുന്ന കമാൻഡർ ലഫ്റ്റനൻറ് ജനറൽ ഗിരീഷ് കാലിയ ആണ് അരുണാചലിലെ വാച്ച പോയിൻറിൽ നടന്ന ചർച്ച നയിച്ചത്.

ഇതാദ്യമായാണ് അരുണാചൽ അതിർത്തിയിൽ കോ‍‍ർ കമാൻഡർ തല ചർച്ച നടക്കുന്നത്. അതിർത്തിയിൽ സമാധാന അന്തരീക്ഷം തുടരാനും തർക്ക വിഷയങ്ങളിൽ ആശയവിനിമയം തുടരാനുമാണ് ധാരണ. സംഘർഷ സാധ്യതയെ തുടർന്ന് മേഖലയിൽ ഇന്ത്യൻ സേന സാന്നിധ്യം കൂട്ടിയിരുന്നു. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ബ്രിക്സ് ഉച്ചകോടിക്കായി വെള്ളിയാഴ്ച ഡൽഹിയിൽ എത്താനിരിക്കെയാണ് കോർ കമാൻഡർ തല ചർച്ചയിലൂടെ പ്രശ്ന പരിഹാരത്തിന് രണ്ട് രാജ്യങ്ങളുടെയും ശ്രമം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രസവത്തെത്തുടർന്ന് അമിത രക്തസ്രാവം , മലപ്പുറത്ത് 24 വയസുകാരി മരിച്ചു

0
മലപ്പുറം: പ്രസവ ശേഷമുണ്ടായ അമിത രക്തസ്രാവത്തെത്തുടർന്ന് യുവതി മരിച്ചു. മഞ്ചേരി മാരിയാട്...

അബ്ദുള്ള ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത നടപടിയിൽ പ്രതിഷേധവുമായി പികെ ഫിറോസ്

0
കോഴിക്കോട്: വിസ്‌ഡം നേതാവ് ഡോ.അബ്ദുള്ള ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത...

അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ നിർത്തിവെച്ചു

0
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍...

ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി സന്ദര്‍ഭം പരിഗണിക്കാത്തതും അനൗചിത്യപരവുമാണെന്ന്...

0
പത്തനംതിട്ട: ആറന്‍മുളയിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ...