പുതുക്കാട് നന്തിപുലം പയൂര്‍ക്കാവ് ക്ഷേത്രത്തിലെ പൂരത്തിന്‍റെ ഭാഗമായി നടന്ന വെടിക്കെട്ടില്‍ ആന വിരണ്ടു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: പുതുക്കാട് നന്തിപുലം പയൂര്‍ക്കാവ് ക്ഷേത്രത്തിലെ പൂരത്തിന്‍റെ ഭാഗമായി നടന്ന വെടിക്കെട്ടില്‍ ആന വിരണ്ടു. വെടിക്കെട്ട് നടക്കുന്നതിന് സമീപത്തായി ആനയെ തളച്ചത് പരിഭ്രാന്തി പരത്തി. വെടിക്കെട്ടിന്‍റെ തീയും ശബ്ദവുമേറ്റ് വിരണ്ട് പിന്‍തിരിഞ്ഞ ആന പാപ്പാനെ തട്ടിയിട്ടു. ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള പറമ്പില്‍ തളച്ച ആനയാണ് വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടുകൂടി വിരണ്ടത്. പൂരം എഴുന്നള്ളിപ്പിനെത്തിയ രണ്ട് ആനകളെയാണ് സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തളച്ചിരുന്നത്. ഇതില്‍ ഒരാനയെ വെടിക്കെട്ടിന്‍റെ അവസാനത്തെ കൂട്ടപ്പൊരിച്ചില്‍ നടക്കുന്ന സ്ഥലത്തിന്‍റെ ഏതാനും മീറ്ററുകള്‍ മാത്രം അകലെയായിരുന്നു നിര്‍ത്തിയിരുന്നത്. വെടിക്കെട്ടിന്‍റെ ശബ്ദവും ചൂടും അസഹനീയമായതാടെ പിന്തിരിയാന്‍ ശ്രമിച്ച ആന പിറകില്‍ നിന്ന പാപ്പാനെ പിന്‍കാലുകൊണ്ട് തട്ടിവീഴ്ത്തുകയായിരുന്നു. വെടിക്കെട്ട് കാണാന്‍ നിരവധി നാട്ടുകാര്‍ എത്തിയ സമയത്താണ് ആന വിരണ്ടത്. വിരണ്ട കൊമ്പന്‍ ഓടാതിരുന്നതിനാല്‍ വലിയ അത്യാഹിതം ഒഴിവായി. ഈ സമയം എലിഫന്‍റ് സ്‌ക്വാഡ് സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ ആനയെ വെടിക്കെട്ടിന് സമീപത്ത് നിര്‍ത്തിയത് ആരും ഗൗരവമായെടുത്തില്ല. ആന നില്‍ക്കുന്നത് ശ്രദ്ധിക്കാതെ വെടിക്കെട്ട് നടത്തിയതും വിമര്‍ശനത്തിനിടയാക്കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...