മനാമ : മയക്കുമരുന്നുമായി വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും 3000 ദിനാര്‍ പിഴയും വിധിച്ചു. വിമാനത്താവളത്തില്‍ വെച്ച് ശരീര പരിശോധന നടത്തിയപ്പോഴാണ് കാലിന് ചുറ്റും കെട്ടിവെച്ചിരുന്ന മയക്കുമരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്.
കറുത്ത തുണി കൊണ്ട് പൊതിഞ്ഞ ശേഷം റബ്ബര്‍ മെറ്റീരിയല്‍ കൊണ്ട് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കൊണ്ടുവന്നത്. 350 ഗ്രാം മയക്കുമരുന്നാണ് ഇയാളുടെ കൈവശമുണ്ടായിരുന്നു. പ്രതിയുടെ വൈദ്യ പരിശോധന നടത്തിയപ്പോള്‍ ഇയാളും മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ഇതിനും കുറ്റം ചുമത്തിയിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ ഗൗരവത്തെക്കുറിച്ച് പ്രതിക്ക് വേണ്ടത്ര ധാരണയുണ്ടായിരുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇത് കോടതി തള്ളിക്കളഞ്ഞു.