Tuesday, April 22, 2025 4:40 pm

ഗർഭകാലത്ത് ബിപി കൂടുന്നത് നിസാരമല്ല ; തിരിച്ചറിയാൻ ഇനി രക്തപരിശോധന

For full experience, Download our mobile application:
Get it on Google Play

ഏറെ കരുതലും ശ്രദ്ധയും വേണ്ട സമയമാണ് ഗർഭകാലം എന്ന് പറയുന്നത്. പൊതുവെ ഗർഭിണികളിൽ കണ്ടുവരുന്ന അമിതമായ രക്തസമ്മർദ്ദം കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പൊതുവെ 5 മുതൽ 10 ശതമാനം ഗർഭിണികളിൽ ഉയർന്ന രക്തസമ്മർദ്ദം എന്ന പ്രശ്നം കണ്ടുവരാറുണ്ട്. മൂത്രത്തിൽ പ്രോട്ടീനിൻ്റെ അളവ് കൂടുകയും രക്തസമ്മർദ്ദം ഉയരുകയും ചെയ്യുന്ന ഈ അവസ്ഥയെ പ്രീ എക്സാംസിയ എന്നാണ് അറിയപ്പെടുന്നത്. 21ാം ആഴ്ചയ്ക്ക് ശേഷമാണ് രക്തസമ്മർദ്ദം ഉയരാൻ തുടങ്ങുന്നത്. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ അമ്മയുടെയും കുഞ്ഞിൻ്റെയും പോലും ജീവൻ വരെ ഇത് ഭീഷണിയായേക്കാം.

ഈ അടുത്ത കാലത്ത് നടത്തിയ പഠനത്തിലാണ് ഗർഭിണികളിൽ ചില രക്ത പരിശോധന നടത്തുന്നതിലൂടെ പ്രീ എംക്ലാസിയെക്കുറിച്ച് അറിയാൻ സാധിക്കുമെന്ന് കണ്ടെത്തിയത്. രക്തത്തിലെ പ്രധാന പ്രോട്ടീനുകളാണ് ഫൈബ്രിനോജിൻ്റെയും ആൽബുമിൻ്റെയും അനുപാതത്തിലൂടെ ആണ് ഇത് തിരിച്ചറിയുന്നത്. ഫൈബ്രിനോജൻ രക്തം കട്ടപിടിക്കുന്നതിനും വീക്കത്തിനും കാരണമാകുന്ന ഒരു പ്രോട്ടീനാണ്. അതേസമയം ആൽബുമിൻ ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു. ഈ അനുപാതത്തിന് രക്തസമ്മർദ്ദവുമായി വലിയ ബന്ധം തന്നെയുണ്ട്. ഉയർന്ന ഫൈബ്രിനോജൻ-ആൽബുമിൻ അനുപാതം (FAR) ഉള്ള സ്ത്രീകൾക്ക് പ്രീ എക്ലാമ്പ്സിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

എഫ്എആറിന് സാർവത്രിക മാനദണ്ഡമൊന്നുമില്ലെങ്കിലും ഉയർന്ന എഫ്എആർ മൂല്യം 0.3 അല്ലെങ്കിൽ അതിലും ഉയർന്നത് പ്രീക്ലാമ്പ്സിയയുടെ സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. അതേസമയം FAR 0.1 അല്ലെങ്കിൽ അതിൽ താഴെയുള്ള സ്ത്രീകൾക്ക് ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ അപകടസാധ്യത വളരെ കുറവാണെന്നും പറയുന്നു. 35 വയസിന് മുകളിലുള്ള സ്ത്രീകൾ ഗർഭിണിയാകുമ്പോഴാണ് പൊതുവെ അമിതമായ രക്തസമ്മർദ്ദ പ്രശ്നമുണ്ടാകുന്നത്. അതുപോലെ അമിതവണ്ണമുള്ള സ്ത്രീകൾക്കും ഈ പ്രശ്നമുണ്ടാകാം. ഇത്തരം സ്ത്രീകളിലാണ് ഡോക്ടർമാർ എഫഎആർ പരിശോധിക്കുന്നത്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വേണ്ട മുൻകരുതലുകളും ആവശ്യമെങ്കിൽ സ്വീകരിക്കാൻ നിർദ്ദേശം നൽകാറുണ്ട്.

സ്ത്രീകൾക്ക് ഗർഭകാലത്ത് വലിയ രീതിയിലുള്ള സുരക്ഷ ഉറപ്പ് വരുത്തേണ്ടത് വളരെ പ്രധാനമാണ്. പ്രമേഹം, രക്തസമ്മർദ്ദം എന്നിവയൊക്കെ ഗർഭകാലത്ത് ഉയരാനുള്ള സാധ്യത കൂടുതലായതിനാൽ മുൻകരുതലുകൾ എടുക്കാൻ ശ്രദ്ധിക്കണം. 2018 നും 2024 നും ഇടയിൽ പ്രസവിച്ച 2,629 സ്ത്രീകളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയിരിക്കുന്നത്. ഇതിൽ 584 സ്ത്രീകളിൽ പ്രീ എക്ലാമ്പ്സിയയുടെ നേരിയ ലക്ഷണങ്ങൾ കാണിച്ചിരുന്നതായി പറയുന്നു. എന്നാൽ, 226 സ്ത്രീകൾക്ക് ഗുരുതരമായ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. ഉയർന്ന എഫ്എആർ ലെവൽ ഉള്ള സ്ത്രീകൾക്ക് പ്രീ എക്ലാമ്പ്സിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാർത്തോമ്മ സഭയുടെ അഭയം പദ്ധതിയിലൂടെ ഭൂഭവന രഹിതർക്കായി നിർമ്മിച്ചു നൽകുന്ന വീടുകളുടെ കൂദാശ കർമ്മവും...

0
വൃന്ദാവനം: കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വെള്ളയിൽ ജംഗ്ഷനു സമീപം മാർത്തോമ്മ സഭയുടെ അഭയം...

തൃശൂരിലെ കടയിൽ പട്ടാപ്പകൽ ​ഗുണ്ടായിസം

0
തൃശൂർ: തൃശൂരിലെ കടയിൽ പട്ടാപ്പകൽ ​ഗുണ്ടായിസം. തൃശൂരിലെ അഞ്ചേരിച്ചിറയിലെ കടയിലാണ് മൂന്ന്...

ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം ശനിയാഴ്ച നടക്കും

0
വത്തിക്കാൻ: ഇന്നലെ കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം ശനിയാഴ്ച നടക്കും....

നാലു വർഷ ബിരുദ പ്രോഗ്രാം വിജയകരമായി മുന്നോട്ടുപോകുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം: നാലു വർഷ ബിരുദ പ്രോഗ്രാം വിജയകരമായി മുന്നോട്ടുപോകുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ...